ചെറുതോണി: ചെറുതോണി ടൗൺ വികസനത്തിന് അണക്കെട്ടിനുതാഴെ തടയണ നിർമിക്കണമെന്ന ആവശ്യം ശക്തം. ഇടുക്കി-കട്ടപ്പന റോഡിലൂടെ തുരങ്കം നിർമിച്ച് വെളളം തുറന്നുവിടുന്നതിന് അഞ്ച് കുടുംബങ്ങളെെയ മാറ്റിത്താമസിപ്പിക്കേണ്ടിവരൂ. ഇത്തരത്തിൽ വെള്ളം തുറന്നുവിട്ടാൽ നമ്പർ ടൂ മുതൽ വെള്ളക്കയംവരെ സ്ഥലം സർക്കാറിന് ലഭിക്കും. ത് വികസനപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാം. വിൽപന നടത്തിയാൽ ഡൈവേർഷൻ പദ്ധതിക്ക് പണം സർക്കാറിന് ലഭിക്കുകയും ചെയ്യും. പദ്ധതി പൂർത്തിയാക്കിയാൽ ടൗണിന് പതിന്മടങ്ങ് വികസനമുണ്ടാകുമെന്നതിനാൽ ഭരണ-പ്രതിപക്ഷ പാർട്ടികൾ യോജിച്ച് നമ്പർ ടൂ ഭാഗത്ത് ഡൈവേർഷൻ പദ്ധതി നടപ്പാക്കി ചെറുതോണി ടൗൺ നിലനിർത്തണമെന്നാണ് വ്യാപാരികളുെടയും പ്രദേശവാസികളുെടയും ആവശ്യം. ചെറുതോണിയിൽ അനുമതിയില്ലാത്ത സ്ഥലത്ത് കെട്ടിടങ്ങൾ നിർമിക്കുന്നതായി കാണിച്ച് കെ.എസ്.ഇ.ബി രംഗത്തെത്തിയിരുന്നു. അനധികൃത കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ നടപടിയെടുക്കുകയും ചെയ്തു. ഇതിനെതിരെ വ്യാപാരികൾ ഉൾപ്പെടെ സംഘടിക്കുകയും ടൗണിൽ ഹർത്താൽ ആചരിക്കുകയും ചെയ്തിരുന്നു. ചെറുതോണി ഡാം തുറന്നുവിട്ടാൽ ടൗണിൽ വെളളം കയറുമെന്നതാണ് കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ കെ.എസ്.ഇ.ബി പറയുന്ന ന്യായം. എന്നാൽ, നിർമാണശേഷം രണ്ടുതവണ മാത്രെമ ഡാം തുറന്നുവിട്ടുളളൂ. ഇതുമൂലം ടൗണിന് നാശനഷ്ടം ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു. ചെറുതോണി ടൗൺ നിലനിർത്താൻ ഇടുക്കി ആർച്ച് ഡാമിനു താഴെ ചെക്ക് ഡാം നിർമിച്ച് തുരങ്കം വഴി വെള്ളം പെരിയാറ്റിലെത്തിക്കണമെന്നാണ് വൈദ്യുതി ബോർഡിലെ വിദഗ്ധർ നിർദേശിച്ചതെന്നും പ്രദേശവാസികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.