തൊടുപുഴ: യാത്രക്ലേശമനുഭവിക്കുന്ന ആദിവാസികുട്ടികൾക്ക് സ്കൂളിലേക്ക് വാഹനസൗകര്യം ഒരുക്കാൻ പട്ടികവർഗ വികസന വകുപ്പ് ആവിഷ്കരിച്ച ഗോത്രസാരഥി പദ്ധതി ജില്ലയിൽ പാളുന്നു. സേവനം ലഭിേക്കണ്ട പല സ്കൂളുകളിലും ഇതുവരെ പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് അറിയിപ്പ് അധികൃതർ നൽകിയില്ല. പട്ടികവർഗ വകുപ്പിൽനിന്ന് അറിയിപ്പ് ലഭിക്കാത്തതിനെത്തുടർന്ന് കഴിഞ്ഞവർഷം പദ്ധതി നടപ്പാക്കിയ സ്കൂളുകൾ പോലും എന്തുചെയ്യണമെന്നറിയാതെ പ്രതിസന്ധിയിലാണ്. വാഹനസൗകര്യം ലഭിക്കാതായതോടെ ആദിവാസി മേഖലകളിൽനിന്നടക്കം നിരവധി കുട്ടികൾ കിലോമീറ്ററുകർ നടന്നാണ് സ്കൂളിലെത്തുന്നത്. ഇൗ വർഷം പദ്ധതിക്കായി പന്ത്രണ്ട് ലക്ഷം രൂപയാണ് നീക്കിവെച്ചതെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, ഇൗ തുക അപര്യാപ്തമാണെന്നും പദ്ധതി അട്ടിമറിക്കാനാണ് ശ്രമം നടക്കുന്നതെന്നും സ്കൂൾ അധികൃതരും രക്ഷിതാക്കളും ചൂണ്ടിക്കാട്ടുന്നു. ആദ്യഘട്ടത്തിൽ ജില്ലയിലെ 30 സർക്കാർ സ്കൂളുകളെ പദ്ധതിയിലേക്ക് തെരഞ്ഞെടുത്തിരുന്നു. എന്നാൽ, ഇപ്പോൾ ദുർഘടപാതകളുള്ള സ്കൂളുകളിൽ മാത്രെമ പദ്ധതിയുടെ സേവനം ലഭിക്കൂവെന്ന് അധികൃതർ അറിയിച്ചതായി സ്കൂൾ അധികൃകതർ പറയുന്നു. പൂമാല ഗവ. ൈട്രബൽ ഹയർ സെക്കൻഡറി സ്കൂളിലും മണിയാറൻകുടി സ്കൂളിലും കുട്ടികൾക്ക് ഗോത്രസാരഥി പദ്ധതി പ്രയോജനം ചെയ്തിരുന്നു. എന്നാൽ, ഇത്തവണ സ്കൂൾ തുറന്നിട്ടും അറിയിപ്പ് ലഭിക്കാത്തത് രക്ഷിതാക്കളെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. മേത്തൊട്ടി, നാളിയാനി, വാളിയാംതോട്, വലിയകണ്ടം, കോഴിപ്പള്ളി, തടിയനാൽ പ്രദേശങ്ങളിൽനിന്നുള്ള ഇവർ നാല് കിലോമീറ്റർ നടന്നാണ് സ്കൂളിലെത്തുന്നത്. ഫണ്ട് കൃത്യമായി അനുവദിക്കാത്തതാണ് പദ്ധതി പ്രതിസന്ധിയിലാക്കുന്നത്. വാടക മുടങ്ങുന്നതിനാൽ വാഹന ഉടമസ്ഥർ വണ്ടി വിട്ടുനൽകാത്ത സാഹചര്യമുണ്ട്. സംസ്ഥാനത്തെ പട്ടികവർഗ വിഭാഗത്തിൽെപട്ട വിദ്യാർഥികളെ യാത്രസൗകര്യമൊരുക്കി സ്കൂളിലെത്തിക്കാനുളള സർക്കാർ പദ്ധതിയാണ് ഗോത്രസാരഥി. ഇടുക്കി ജില്ലയിൽ പദ്ധതി ഏറെ പ്രയോജനം ചെയ്തിരുന്നു. മുൻ വർഷങ്ങളിൽ പദ്ധതി നല്ലരീതിയിൽ നടപ്പാക്കിയ സർക്കാർ സ്കൂളുകളിൽ വിദ്യാർഥിസകളുടെ എണ്ണം വർധിച്ചിരുന്നു. ഇത്തവണ മണിയാറൻകുടി സ്കൂളിലടക്കം വിദ്യാർഥികളുടെ എണ്ണത്തിൽ വൻ കുറവ് സംഭവിച്ചതായി അധ്യാപകരും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.