കട്ടപ്പന: വനത്തെ അറിഞ്ഞും ജൈവവൈവിധ്യങ്ങളെ നേരിട്ടു മനസ്സിലാക്കിയും ജീവജാലങ്ങളുടെ ആവാസവ്യവസ്ഥകൾ തേടിയുമൊരു വനയാത്ര. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇല നേച്ചർ ക്ലബ് നേതൃത്വത്തിൽ നടത്തിയ വനയാത്രയാണ് ശ്രദ്ധേയമായത്. ഇടുക്കി വനത്തിനുള്ളിലൂടെ 15 കിലോമീറ്ററോളം ദൂരത്ത് സംഘടിപ്പിച്ച വനയാത്രയിൽ ക്ലബ് അംഗങ്ങൾക്ക് പുറമെ നിരവധി യുവാക്കളും പെങ്കടുത്തു. വനംവകുപ്പ് ജീവനക്കാർ ഒപ്പം വന്നത് യാത്രക്കാർക്ക് കാര്യങ്ങൾ ചോദിച്ചറിയാൻ അവസരമൊരുക്കി. കട്ടപ്പനയിൽ യാത്ര ഫോറസ്റ്റ് റേഞ്ച് ഓഫിസർ ഷാൻറി ടോം ഉദ്ഘാടനം ചെയ്തു. ക്ലബ് സംസ്ഥാന പ്രസിഡൻറ് സജിദാസ് മോഹൻ അധ്യക്ഷതവഹിച്ചു. സെക്ഷൻ ഫോറസ്റ്റർ കെ.കെ. ബഷീർ, അനീഷ് തോണക്കര, നെവിൻ മുരളി, സണ്ണി സ്റ്റോറിൽ, ബിബിൻ പി. ജോസഫ്, ഡൊമിനിക് പാലുകുന്നേൽ, ആൽവിൻ ജോസഫ്, അജിത് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.