മറയൂർ: സമാന്തര സർവിസ് നടത്തുന്ന വാൻ മറിഞ്ഞ് നാലു പേർക്ക് പരിക്ക്. മറയൂർ-ഉദുമലൈ സമാന്തര സർവിസ് നടത്തുന്ന വാഹനമാണ് മറിഞ്ഞത്. ഉദുമലൈപേട്ടയിൽനിന്ന് കേരള-തമിഴ്നാട് അതിർത്തിയിലെ ചിന്നാറിലുള്ള കോടാന്തൂർ ക്ഷേത്രത്തിലേക്ക് യാത്രക്കാരെ കയറ്റി വരുേമ്പാൾ ഉദുമൈല---മറയൂർ അന്തർസംസ്ഥാന പാതയിൽ താലിയോട ഭാഗത്ത് വെച്ചാണ് അപകടമുണ്ടായത്. വാഹനത്തിെൻറ മുൻ ടയർ ഒാട്ടത്തിനിടയിൽ പൊട്ടിയതാണ് അപകട കാരണം. വാൻ റോഡിൽതന്നെ തലകുത്തി മറിഞ്ഞു. വാനിൽ 21 യാത്രക്കാരുണ്ടായിരുന്നു. സെൽവി, മുരുകൻ, ജയസൂര്യ, മുത്തുലക്ഷ്മി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തമിഴ്നാട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.