തൊടുപുഴ: മണക്കാട് റോഡില്‍ മുല്ലക്കല്‍ ജങ്ഷനില്‍ അപകടം വര്ധിച്ചതിെൻറപേരില് തങ്ങളുടെ പട്ടയ ഭൂമിയിലെ കെട്ടിടം പൊളിക്കണമെന്ന ആവശ്യം ക്രൂരവും അനീതിയുമെന്ന് കെട്ടിടത്തിെൻറ ഇപ്പോഴത്തെ അവകാശികളായ വിഷ്ണുപ്രഭയും വർണപ്രഭയും. വിധവയായ അമ്മയെയും വിദ്യാർഥികളായ ഞങ്ങൾ രണ്ട് മക്കളെയും ഭീഷണിപ്പെടുത്തി കെട്ടിടം തകർക്കാനുള്ള നീക്കം സങ്കടകരമാണ്. ആഴ്ചകളായി ചിലർ ഞങ്ങളെ ക്രൂരമായി മാനസികപീഡനത്തിനും പുറമെ കല്ലെറിഞ്ഞും സഹോദരെന മർദിച്ചും അവരുടെ ചൊൽപടിയിൽ കൊണ്ടുവരുന്നതിന് ശ്രമം തുടരുകയാണെന്നും ഇതിെനതിരെ നൽകിയ പരാതി സമ്മർദത്തിന് വഴങ്ങി അധികാരികൾ മുക്കിയെന്നും ഇവർ പറയുന്നു. മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കുമടക്കം നൽകിയ പരാതിയിലും നടപടിയില്ല. റോഡ് വികസനത്തിന് തങ്ങൾ എതിരല്ല. 60 സെൻറ് സ്ഥലമാണ് ഇതിലേക്ക് വിട്ടുനൽകിയത്. ഇനിയും വിട്ടുനൽകാൻ മനസ്സുണ്ട്. എന്നാൽ, ഇതിന് തയാറാകാതെ വെറുതെനൽകണെമന്ന നിലപാടിൽ ദുരൂഹതയുണ്ട്. ഇടറോഡില്‍നിന്ന് വരുന്ന വാഹനങ്ങള്‍ പ്രധാന റോഡില്‍ കയറുമ്പോള്‍ അപകടം ഉണ്ടാകുന്നതാണ് ഇവിടെ പ്രശ്നം. ഈ കെട്ടിടമാണ് പ്രശ്നമെങ്കില്‍ സര്‍ക്കാര്‍ സ്ഥലം അക്വയര്‍ചെയ്ത് റോഡിന് വീതികൂട്ടണം. അതിനുപകരം നികുതി അടക്കുന്ന ഭൂമിയിലെ കെട്ടിടം പൊളിക്കാന്‍ നാട്ടുകാരെന്നപേരില് ആള്‍ക്കൂട്ടത്തെ ഇളക്കിവിട്ടിരിക്കുകയാണ് ചിലരെന്ന് വിഷ്ണുപ്രിയ വാർത്തക്കുറിപ്പിൽ അറിയിച്ചു. പൊലീസ് കാഴ്ചക്കാരുടെ റോള്‍ സ്വീകരിച്ചത് ഉന്നത സ്വാധീനം മൂലമാണെന്ന് സംശയിക്കുന്നതായും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.