ഉടുമ്പന്നൂര്‍ പഞ്ചായത്തില്‍ കാട്ടുതീ; ലക്ഷങ്ങളുടെ നാശം

വണ്ണപ്പുറം: ഉടുമ്പന്നൂര്‍ പഞ്ചായത്തില്‍ മണ്ണൂക്കാട് രണ്ടാം വാര്‍ഡില്‍ റബര്‍ തോട്ടങ്ങളില്‍ കാട്ടുതീ പടര്‍ന്ന് ലക്ഷങ്ങളുടെ നാശനഷ്ടം. കണ്ടത്തിന്‍കുടി ഫ്രാന്‍സിസ് ജോര്‍ജിന്‍െറ നൂറോളം റബര്‍ മരങ്ങളാണ് നശിച്ചത്. ചേലപ്പുറത്ത് ജോസ് വര്‍ക്കിയുടെ നാലുവര്‍ഷം പ്രായമായ നൂറോളം റബര്‍ തൈകളും കാളിയാര്‍ സ്വദേശിയുടെ ഒരേക്കറിലധികം, വാഴയില്‍ ജോസിന്‍െറ ഒരേക്കര്‍ എന്നിങ്ങനെ റബര്‍ തോട്ടങ്ങളിലും തീ പടര്‍ന്നു. സ്ഥലത്തെ റബര്‍ തോട്ടത്തിലും തീപടര്‍ന്നു. വട്ടക്കുന്നേല്‍ ചാക്കോച്ചന്‍, മണ്ണൂക്കാട് സെന്‍റ് മേരീസ് ചര്‍ച്ചിന്‍െറ സ്ഥലങ്ങളിലും തീ പടര്‍ന്നുപിടിച്ച് നാശനഷ്ടം ഉണ്ടായി. തീ പടര്‍ന്നതുമൂലം റബര്‍ മരങ്ങളുടെ വേരുകള്‍ പൊട്ടി പാല്‍ ഒലിക്കുന്നു. പുലര്‍ച്ച മൂന്നോടെയാണ് ശബ്ദം കേട്ട് കണ്ടത്തിന്‍കുടി ഫ്രാന്‍സിസ് ഉണര്‍ന്ന് നോക്കുമ്പോള്‍ മുറ്റത്ത് വലിയ അഗ്നിഗോളമാണ് കണ്ടത്. ഉടന്‍ അയല്‍വാസികളെ അറിയിച്ചു. എല്ലാവരും ചേര്‍ന്ന് പാത്രങ്ങളില്‍ വെള്ളം ചുമന്നുകൊണ്ടുപോയാണ് തീ കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരാതെ നിയന്ത്രിച്ചത്. മേഖലയില്‍ കര്‍ഷകരിലധികം പേരും റബറില്‍നിന്ന് കിട്ടുന്ന വരുമാനംകൊണ്ടാണ് ഉപജീവനം കണ്ടത്തെുന്നത്. വര്‍ഷങ്ങളായ പ്രയത്നമാണ് ഒറ്റരാത്രികൊണ്ട് കത്തിയമര്‍ന്നത്. ഇനി ജീവിതം എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്ന വേവലാതിയിലാണ് ഇവര്‍. ഏകദേശം 10 ലക്ഷത്തിലധികം രൂപയുയെ കൃഷിനാശം ഉണ്ടായതായി കര്‍ഷകര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.