മാലിന്യം തള്ളുന്നവരെ പിടികൂടൂ, 1000 രൂപ നേടൂ

അടിമാലി: മാലിന്യമുക്ത അടിമാലിയെന്ന ലക്ഷ്യത്തിലത്തൊന്‍ അധികൃതര്‍ കര്‍ശന നടപടിയിലേക്ക്. പൊതുനിരത്തില്‍ മാലിന്യം തള്ളുന്നവരെ തെളിവുകളോടെ കാണിച്ചാല്‍ ഇനിമുതല്‍ പാരിതോഷികവും നല്‍കും. അടിമാലി ഗ്രാമപഞ്ചായത്തിന്‍േറതാണ് നടപടി. പൊതുനിരത്തുകള്‍, ഓടകള്‍, ജലാശയങ്ങള്‍ എന്നിവിടങ്ങളില്‍ മാലിന്യം തള്ളുന്നവരുടെ വിഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിനല്‍കുന്നവര്‍ക്ക് 1000 രൂപ പാരിതോഷികം നല്‍കുന്ന പദ്ധതിയാണ് പഞ്ചായത്ത് ആവിഷ്കരിച്ചത്. ഇതുസംബന്ധിച്ച ഫ്ളക്സ് ബോര്‍ഡുകള്‍, നോട്ടിസ് അടക്കമുള്ള പരസ്യ പ്രചാരണങ്ങളും പഞ്ചായത്ത് തുടങ്ങി. അടിമാലിയില്‍ മാലിന്യത്തിന്‍െറ തോത് കുറഞ്ഞെങ്കിലും തോടുകളിലും പുഴകളിലും മാലിന്യം തള്ളുന്നത് കൂടിവരുന്ന സാഹചര്യത്തിലാണ് പഞ്ചായത്തിന്‍െറ പുതിയ നടപടി. അടിമാലിയിലെയും പരിസര പ്രദേശങ്ങളിലെയും ജലസ്രോതസ്സുകള്‍, പാതയോരങ്ങള്‍ എന്നിവിടങ്ങളില്‍ മാലിന്യം തള്ളല്‍ തുടരുന്ന സാഹചര്യത്തിലാണിത്. വിഡിയോ ദൃശ്യങ്ങളും മറ്റും പകര്‍ത്തിനല്‍കുന്നത് അതീവ രഹസ്യമായി സൂക്ഷിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.