വണ്ടിപ്പെരിയാര്‍: വിദ്യാഭ്യാസ വായ്പ തിരിച്ചടവ് മുടക്കിയവരെ തേടി രാത്രി ബാങ്ക് അധികൃതര്‍ വീടുകളില്‍ എത്തുന്നതിനെതിരെ പ്രതിക്ഷേധവുമായി നാട്ടുകാര്‍. കുടിശ്ശിക വരുത്തിയവരുടെമേല്‍ ബാങ്ക് നിയമനടപടി തുടങ്ങുന്നെന്ന മുന്നറിയിപ്പുമായാണ് അധികൃതര്‍ എത്തിയത്. നടപടിയുടെ ഭാഗമായി വക്കീല്‍ നോട്ടീസ് കഴിഞ്ഞയാഴ്ച നല്‍കിയിരുന്നു. താമസിക്കുന്ന സ്ഥലത്തിന്‍െറ അതിരും മറ്റും രേഖപ്പെടുത്താനാണ് അധികൃതര്‍ എത്തിയത്. കഴിഞ്ഞദിവസം വാളാര്‍ഡി, ശാന്തിനഗര്‍, 62ാം മൈല്‍ പ്രദേശത്ത് വീടുകളില്‍ ടൗണിലെ ദേശസാത്കൃത ബാങ്ക് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ഉദ്യോഗസ്ഥര്‍ എത്തിയതാകട്ടെ രാത്രി ആറുമുതല്‍ 9.30 വരെ സമയത്താണ്. ശാന്തിനഗര്‍ ഭാഗത്ത് രാത്രി ഒമ്പതുകഴിഞ്ഞ് എത്തിയപ്പോള്‍ പ്രതിഷേധം അറിയിച്ചതോടെ ഉദ്യോഗസ്ഥര്‍ മടങ്ങി. വിദ്യാഭാസ വായ്പ കുടിശ്ശികവരുത്തിയ ഇടപാടുകാര്‍ ഈട് നല്‍കിയ വസ്തുക്കളുടെ അതിര്‍ത്തി പുറത്തുനിന്ന് നോക്കി പരിശോധിക്കുക മാത്രമാണ് ചെയ്തതെന്ന വിശദീകരണമാണ് അധികൃതര്‍ നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.