തൊടുപുഴ: മെഡിക്കല്‍ ഷോപ്പുകള്‍ തുടങ്ങുന്നുവെന്ന് പറഞ്ഞ് പണപ്പിരിവ് നടത്തുന്നുവെന്ന വിവരത്തില്‍ തൊടുപുഴ പൊലീസ് സ്വകാര്യ കമ്പനിയുടെ പരിശീലന ക്ളാസും രജിസ്ട്രേഷനും നിര്‍ത്തിവെപ്പിച്ചു. എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിതെന്നാണ് ബോര്‍ഡില്‍നിന്ന് മനസ്സിലാകുന്നത്. കൊട്ടാരക്കര സ്വദേശിയുടെ പേരിലാണ് ലൈസന്‍സ് എടുത്തിരിക്കുന്നത്. നാഷനല്‍ വുമണ്‍സ് ഹെല്‍ത്ത് മിഷന്‍െറ ഭാഗമായി കേരളത്തില്‍ 2000 മെഡിക്കല്‍ ഷോപ്പുകള്‍ തുടങ്ങുന്നുവെന്നാണ് സ്ഥാപനം പ്രചാരണം നടത്തിയത്. സ്ഥാപനത്തിലേക്ക് മാനേജര്‍ ഉള്‍പ്പെടെയുള്ള പോസ്റ്റിലേക്ക് ഉദ്യോഗാര്‍ഥികളെയും ക്ഷണിച്ചു. ഫേസ്ബുക്കിലൂടെയും പ്രചാരണം നടത്തുന്നുണ്ടായിരുന്നു. ആദ്യഘട്ടത്തില്‍ 200 രൂപ അടച്ച് രണ്ട് ദിവസത്തെ പരിശീലന പരിപാടിയില്‍ പങ്കെടുക്കണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ 2100 രൂപ കൂടി അടക്കണം. എന്നാല്‍, ഇവക്കൊന്നും ബില്ലുകള്‍ നല്‍കുന്നില്ല. പണപ്പിരിവ് ശ്രദ്ധയില്‍പെട്ടതിനത്തെുടര്‍ന്ന് സ്ഥാപനത്തിന്‍െറ ലൈസന്‍സുള്ള ആളോട് ലൈസന്‍സ് പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഇത് ഹാജരാക്കിയിരുന്നില്ല. ഇതത്തേുടര്‍ന്നാണ് തിങ്കളാഴ്ച പൊലീസത്തെി ക്ളാസും രജിസട്രേഷനും നിര്‍ത്തിവെപ്പിച്ചത്. കൊട്ടാരക്കര സ്വദേശിയോട് ലൈസന്‍സുമായി ഹാജരാകാന്‍ നിര്‍ദേശം നല്‍കി. ലൈസന്‍സ് പരിശോധിച്ചതിന് ശേഷം കാര്യങ്ങള്‍ പറയാന്‍ കഴിയുകയുള്ളൂവെന്ന് എസ്.ഐ ജോബിന്‍ ആന്‍റണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.