മുട്ടം: ആര്‍ട്സ് ഫെസ്റ്റ് അലങ്കോലപ്പെടുത്തി അക്രമം നടത്തിയ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുട്ടം പോളിടെക്നിക് വിദ്യാര്‍ഥികള്‍ ക്ളാസ് ബഹിഷ്കരിച്ചു. കമ്പ്യൂട്ടര്‍ മൂന്നാം വര്‍ഷ വിദ്യാര്‍ഥികളാണ് തീരുമാനം ഉണ്ടാകുംവരെ ക്ളാസ് ബഹിഷ്കരിക്കാന്‍ തീരുമാനിച്ചത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഇവര്‍ കോളജ് പ്രിന്‍സിപ്പിലിന് കത്ത് നല്‍കിയശേഷം ക്ളാസ് ബഹിഷ്കരിക്കുകയായിരുന്നു. 46 വിദ്യാര്‍ഥികളില്‍ 42 പേരും പുറത്തിറങ്ങി. ഇതില്‍ 20 പെണ്‍കുട്ടികളും ഉള്‍പ്പെടും. പോളിടെക്നിക്കില്‍ അടിക്കടി അക്രമം ഉണ്ടാകുന്നതില്‍ പി.ടി.എ ജനറല്‍ ബോഡി യോഗത്തിലും രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. നിരവധി മാതാപിതാക്കള്‍ പ്രശ്നക്കാര്‍ക്കെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ട് പ്രിന്‍സിപ്പലിന് പരാതി നല്‍കി. കഴിഞ്ഞ 19ന് വ്യാഴാഴ്ച മുട്ടം പോളിടെക്നിക് കോളജില്‍ ആര്‍ട്സ് ഫെസ്റ്റ് നടക്കവെ കോളജില്‍ അക്രമം നടന്നിരുന്നു. കോളജ് യൂനിയന്‍ അനുകൂല വിഭാഗം വിദ്യാര്‍ഥികള്‍ തങ്ങളുടെ ക്ളാസിലെ കുട്ടികള്‍ നടത്തിയ ഒപ്പന മത്സരം അലങ്കോലപ്പെടുത്തി തങ്ങളെ മര്‍ദിക്കുകയും ചെയ്തതായി കമ്പ്യൂട്ടര്‍ വിദ്യാര്‍ഥികള്‍ പറയുന്നു. കഴിഞ്ഞ ദിവസം കോളജില്‍ ഉണ്ടായ അനിഷ്ട സംഭവങ്ങള്‍ അന്വേഷിക്കാന്‍ ഏഴംഗ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.