മൂലമറ്റം: ഗവ. വി.എച്ച്.എസ്.എസില്‍ അപകടമണി മുഴങ്ങിയത് കേട്ട് നാട്ടുകാര്‍ സ്കൂളിലേക്ക് ഇരച്ചുകയറി. പിന്നാലെ പൊലീസും സൈറണ്‍ മുഴക്കി ഫയര്‍ഫോഴ്സും എത്തി. ശനിയാഴ്ച രാവിലെ 11നാണ് സംഭവം. വിദ്യാര്‍ഥികള്‍ സ്കൂള്‍ മുറികളില്‍നിന്ന് ഓടി പുറത്തിറങ്ങി. പരിഭ്രാന്തിയോടെ പലരും കാര്യം അന്വേഷിച്ചപ്പോഴാണ് ദേശീയ ദുരന്തനിവാരണ ദിനത്തോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കായി മൂലമറ്റം ജി.വി.എച്ച്.എസ്.എസില്‍ ‘മോക് ഡ്രില്‍’ നടത്തിയതായിരുന്നുവെന്ന കാര്യം അറിഞ്ഞത്. തകര്‍ന്ന കെട്ടിടങ്ങളില്‍ അകപ്പെട്ട് പോയവര്‍, അഗ്നിബാധയില്‍പെട്ടവര്‍, മരത്തില്‍ കുടുങ്ങിപ്പോയവര്‍ എന്നിങ്ങനെ ദുരന്തത്തില്‍ ഉള്‍പ്പെട്ടവരെ രക്ഷിക്കാനുള്ള പരിശീലനമാണ് അഗ്നിശമന സേന നല്‍കിയത്. സ്കൂളിലെ 325 വിദ്യാര്‍ഥികള്‍ക്കും 30 അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും പരിശീലനം നല്‍കി. മൂലമറ്റം, തൊടുപുഴ ഫയര്‍ സ്റ്റേഷനുകളുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. അഗ്നിശമന സേന ജില്ല ഓഫിസര്‍ കെ.ആര്‍. ഷിനോയ്, കാഞ്ഞാര്‍ സി.ഐ മാത്യു ജോര്‍ജ്, ഇ.ജി. ശശീന്ദ്രബാബു, ടി.കെ. അബ്ദുല്‍ അസീസ്, എം.വി. മനോജ്, ബല്‍ജി വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ അഗ്നിശമന സേന, പൊലീസ് ആരോഗ്യവകുപ്പ് എന്നിവര്‍ ഡ്രില്ലില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.