ഉടുമ്പന്നൂര്‍: ആദിവാസി മേഖലയിലെ റോഡ് നിര്‍മാണം തടഞ്ഞതിനെ തുടര്‍ന്ന് നാട്ടുകാര്‍ വനപാലകരെ തടഞ്ഞുവെച്ചു. പെരിങ്ങാശ്ശേരി ഫോറസ്റ്ററെയും രണ്ട് വനംവകുപ്പ് ജീവനക്കാരെയുമാണ് ആറു മണിക്കൂറോളം തടഞ്ഞുവെച്ചത്. നൂറുകണക്കിനു കുടുംബങ്ങള്‍ അധിവസിക്കുന്ന ജനവാസമേഖലയിലെ റോഡ് പുനരുദ്ധാരണമാണ് വനപാലകര്‍ തടഞ്ഞതായി ആക്ഷേപമുയര്‍ന്നത്. തുടര്‍ന്ന് സംഘടിച്ചത്തെിയ ഇരുനൂറിലധികം വരുന്ന ആദിവാസികള്‍ ഇവരെ ശനിയാഴ്ച രാവിലെ ഒമ്പതോടെ തടഞ്ഞുവെക്കുകയായിരുന്നു. ആള്‍ക്കല്ല് പറയാമല റോഡ് നിര്‍മാണം നടക്കവെയാണ് സംഭവം. രാവിലെ ഒമ്പതോടെ മുപ്പതോളം വരുന്ന നാട്ടുകാര്‍ ചേര്‍ന്ന് മണ്‍ റോഡില്‍ കല്ലും പാറപ്പൊടിയും നിരത്തുകയായിരുന്നു. ഈ സമയം വനപാലകര്‍ സ്ഥലത്തത്തെി നിര്‍മാണം തടയുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. തുടര്‍ന്ന് പ്രകോപിതരായ ആദിവാസികള്‍ ഇവരെ തടഞ്ഞുവെച്ചു. ഫോറസ്റ്റര്‍ അറിയിച്ചതനുസരിച്ച് കാളിയാര്‍ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, കരിമണ്ണൂര്‍ എസ്.ഐ എന്നിവര്‍ സ്ഥലത്തത്തെി. ഇവര്‍ ജനങ്ങളുമായി ചര്‍ച്ച നടത്തിയെങ്കിലും ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തത്തൊതെ വനംവകുപ്പ് ജീവനക്കാരെ വിട്ടയക്കുകയില്ളെന്ന് പ്രദേശവാസികള്‍ നിലപാടെടുത്തു. തുടര്‍ന്ന് ഉച്ചക്ക് രണ്ടോടെ മുട്ടം ഫോറസ്റ്റ് റേഞ്ച് ഓഫിസറുടെ നേതൃത്വത്തില്‍ കൂടുതല്‍ വനപാലകര്‍ സ്ഥലത്തത്തെി. ഇവര്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തടഞ്ഞുവെച്ചവരെ വിട്ടയച്ചത്.എസ്.സി-എസ്.ടി ഫണ്ടില്‍നിന്ന് ഈ റോഡ് നിര്‍മാണത്തിനായി 4.95 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതിന്‍െറ ആദ്യഘട്ട നിര്‍മാണപവര്‍ത്തനമാണ് ശനിയാഴ്ച ആരംഭിച്ചത്. ഇവിടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തണമെങ്കില്‍ വനംവകുപ്പിന്‍െറ അനുമതി ആവശ്യമാണ്. എന്നാല്‍, ഫോറസ്റ്റ് ഉദ്യോഗസ്ഥരെ ഇക്കാര്യം രേഖാമൂലം അറിയിച്ചിരുന്നതായും തുടര്‍ന്നും വനപാലകരത്തെി നിര്‍മാണജോലികള്‍ തടഞ്ഞതാണ് പ്രശ്നത്തിനിടയാക്കിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് തൊടുപുഴ റേഞ്ച് ഓഫിസര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.