മുസ്ലിംകള്‍ ഇസ്ലാമിനെ ശരിയായി പ്രതിനിധീകരിക്കണം –എം.ഐ. അബ്ദുല്‍ അസീസ്

അടിമാലി: മുസ്ലിംകള്‍ ഇസ്ലാമിനെ ശരിയായി പ്രതിനിധീകരിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ്. ഇസ്ലാമിനെ സംബന്ധിച്ച അസന്തുലിത കാഴ്ചപ്പാടാണ് ചിലരെ വഴിതെറ്റിക്കുന്നത്. വര്‍ഗീയതയും പക്ഷപാതിത്വവും ആര്‍ക്കും ഒരു നേട്ടവും ഉണ്ടാക്കില്ളെന്നും അദ്ദേഹം പറഞ്ഞു. അടിമാലിയില്‍ ജമാഅത്തെ ഇസ്ലാമി ജില്ല സമ്മേളനത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. വര്‍ഗീയ ധ്രുവീകരണത്തിനുള്ള വഴികള്‍ അടയ്ക്കണം. മനുഷ്യരെല്ലാം ഒരു ദൈവത്തിന്‍െറ സൃഷ്ടികളും അതുകൊണ്ടുതന്നെ സഹോദരന്മാരുമാണെന്നാണ് ഇസ്ലാമിന്‍െറ കാഴ്ചപ്പാട്. ഇത് വര്‍ഗീയതയെയും വംശീയതയെയും നിരാകരിക്കുന്നു. മുസ്ലിംകള്‍ മുഴുവന്‍ മനുഷ്യരുടെയും ക്ഷേമത്തിനായി നിലകൊള്ളണമെന്നാണ് ഖുര്‍ആനിക താല്‍പര്യം. അതേസമയം, ആദര്‍ശമാറ്റം പാടില്ളെന്ന് നിയമം ഉണ്ടാക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. ആരോഗ്യകരമായ സംവാദവും സഹവര്‍ത്തിത്വവും നിലനില്‍ക്കേണ്ടതുണ്ട്. ദൈവിക-ധാര്‍മിക മൂല്യങ്ങള്‍ അവഗണിക്കുന്ന സാമൂഹികഭ്രമം ആപത്താണെന്ന് തിരിച്ചറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ അസി. അമീര്‍ ടി. ആരിഫലി സമ്മേളനം ഉദ്ഘാടനം ചെയ്തു. അലീഗഢ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. പി.കെ. അബ്ദുല്‍ അസീസ് മുഖ്യാതിഥിയായിരുന്നു. ജമാഅത്തെ ഇസ്ലാമി അസി. അമീര്‍ പി. മുജീബ് റഹ്മാന്‍ മുഖ്യപ്രഭാഷണം നടത്തി. ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം സംസ്ഥാന വൈസ് പ്രസിഡന്‍റ് പി. സുബൈദ, സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് സംസ്ഥാന പ്രസിഡന്‍റ് ടി. ഷാക്കിര്‍, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി ഷബീര്‍ കൊടുവള്ളി, ജി.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് പി. റുക്സാന എന്നിവര്‍ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം ജില്ല പ്രസിഡന്‍റ് രാസ്ത കരീം, ഇ.വൈ. അജ്മല്‍ഷാ, സോളിഡാരിറ്റി ജില്ല പ്രസിഡന്‍റ് സുബൈര്‍ ഹമീദ്, എസ്.ഐ.ഒ ജില്ല പ്രസിഡന്‍റ് വി.എം. അന്‍വര്‍, ജി.ഐ.ഒ ജില്ല പ്രസിഡന്‍റ് മുഫീദ യൂസുഫ് എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്‍റ് കെ.എ. യൂസുഫ് ഉമരി സമാപനം നിര്‍വഹിച്ചു. ജില്ല സെക്രട്ടറി ഇ.എം. അബ്ദുല്‍കരീം സ്വാഗതവും ഏരിയ പ്രസിഡന്‍റ് പി.എച്ച്. ഉമ്മര്‍ നന്ദിയും പറഞ്ഞു. അടിമാലി പഞ്ചായത്ത് ടൗണ്‍ഹാള്‍ ഗ്രൗണ്ടില്‍ നടന്ന സമ്മേളനത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് സ്ത്രീകളടക്കം നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.