കമ്പനി രൂപവത്കരണം പൂര്‍ത്തിയായി: ശബരി റെയില്‍ പദ്ധതി അഞ്ചുവര്‍ഷത്തിനുള്ളില്‍ യാഥാര്‍ഥ്യമാകും

ചെറുതോണി: കമ്പനി രൂപവത്കരണം പൂര്‍ത്തിയായതോടെ അങ്കമാലി-എരുമേലി-ശബരി റെയില്‍പാത അഞ്ചുവര്‍ഷത്തിനുള്ളില്‍ യാഥാര്‍ഥ്യമാകുമെന്ന് അഡ്വ. ജോയ്സ് ജോര്‍ജ് എം.പി. കമ്പനി രൂപവത്കരിച്ച് ഗവര്‍ണര്‍ ഒപ്പിട്ട സംസ്ഥാന സര്‍ക്കാറിന്‍െറ ഉത്തരവ് പുറത്തിറങ്ങിയതോടെ പദ്ധതി മേഖലയിലെ ജനങ്ങളുടെ ആശങ്ക ഒഴിവായി. സംസ്ഥാന സര്‍ക്കാറും കേന്ദ്ര റെയില്‍വേ മന്ത്രാലയവുമായി സംയുക്ത സംരംഭകത്വ കരാറില്‍ ഒപ്പുവെക്കുകയും സംസ്ഥാന സര്‍ക്കാറിന് 51 ശതമാനം ഓഹരിയും കേന്ദ്രത്തിന് 49 ശതമാനം ഓഹരി പങ്കാളിത്തവുമാണുള്ളത്. ഇതോടെ, ശബരി പദ്ധതിക്കാവശ്യമായ പണം കണ്ടത്തെുന്നതിനായി കേരള റെയില്‍ ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ ലിമിറ്റഡ് രൂപവത്കരിക്കുകയും 10 രൂപയുടെ മുഖവിലയുള്ള ഓഹരികള്‍ പുറപ്പെടുവിക്കാനും തീരുമാനിച്ചിട്ടുണ്ട്. കമ്പനി രൂപവത്കരിച്ചതോടെ ശബരി പദ്ധതിയുടെ പണം കണ്ടത്തെുന്നതിനുള്ള എല്ലാ തടസ്സങ്ങളും നീങ്ങിയതായി അദ്ദേഹം പറഞ്ഞു. ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, ധനകാര്യ സെക്രട്ടറി കെ.എം. എബ്രഹാം, ആസൂത്രണ വിഭാഗം സെക്രട്ടറി വി.എസ്. സെന്തില്‍, ഗതാഗത സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, ജലവിഭവ സെക്രട്ടറി ടിങ്കു ബിസ്വാള്‍, ഐ.ടി സെക്രട്ടറി എം. ശിവശങ്കര്‍, പ്രോജക്ട് ഡയറക്ടര്‍ ടോമി സിറിയക് എന്നിവര്‍ ഡയറക്ടര്‍മാരായാണ് സര്‍ക്കാര്‍ കമ്പനി രൂപവത്കരിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് രൂപംനല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.