ഹൈ ആള്‍ട്ടിറ്റ്യൂഡ് സ്പോര്‍ട്സ് ട്രെയിനിങ് സെന്‍റര്‍: കുടിവെള്ളം മലിനമെന്ന് ആരോഗ്യവകുപ്പ് കണ്ടത്തെി

മൂന്നാര്‍: മൂന്നാറിലെ ഹൈ ആള്‍ട്ടിറ്റ്യൂഡ് സ്പോര്‍ട്സ് ട്രെയിനിങ് സെന്‍ററില്‍ ഉപയോഗിക്കുന്ന കുടിവെള്ളം മലിനമാണെന്ന് ആരോഗ്യവകുപ്പ് പരിശോധനയില്‍ സ്ഥിരീകരിച്ചു. സെന്‍ററിലെ വാട്ടര്‍ ടാങ്കിലെ വെള്ളം പരിശീലനത്തിനത്തെുന്ന കുട്ടികള്‍ക്ക് നല്‍കുന്നതായി കഴിഞ്ഞ ദിവസം ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മലിനജലം പാചകത്തിന് ഉപയോഗിച്ച് കുട്ടികളില്‍ ചില ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. സംഭവത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെയത്തെിയ ആരോഗ്യവകുപ്പ് അധികൃതര്‍ ദേവികുളം മെഡിക്കല്‍ ഓഫിസര്‍ക്ക് വിഷയത്തില്‍ കത്തുനല്‍കിയിരുന്നു. ആരോഗ്യവകുപ്പ് ഇന്‍സ്പെക്ടര്‍ സി.പി. രാജന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാജ്കുമാര്‍, വിനോദ്കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. വാട്ടര്‍ ടാങ്കിലെ വെള്ളം മഞ്ഞനിറത്തില്‍ കാണപ്പെട്ടതിനെ തുടര്‍ന്ന് കൂടുതല്‍ പരിശോധനക്കായി ജലം ശേഖരിച്ചു. മെഡിക്കല്‍ ഓഫിസര്‍ ആരോഗ്യവകുപ്പിന് നല്‍കിയ പരിശോധനയുടെ റിപ്പോര്‍ട്ട് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന് നല്‍കും. വര്‍ഷത്തില്‍ ആയിരക്കണക്കിന് കുട്ടികളാണ് സ്റ്റേഡിയത്തില്‍ പരിശീലനത്തിന് എത്തുന്നത്. അടിസ്ഥാന സൗകര്യം പോലുമില്ലാതെ സെന്‍ററില്‍ താമസിച്ച് പഠിക്കുന്ന കുട്ടികളുടെ ദുരിതാവസ്ഥ നേരിട്ടറിഞ്ഞ ചില കുട്ടികളുടെ മാതാപിക്കാള്‍ മാസങ്ങള്‍ക്കു മുമ്പ് കുട്ടികളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയിരുന്നു. മെച്ചപ്പെട്ട സൗകര്യം ഒരുക്കാമെന്ന് ഉദ്യോഗസ്ഥരുടെ ഉറപ്പിനെ തുടര്‍ന്നാണ് കുട്ടികള്‍ വീണ്ടുമത്തെിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.