ഇടുക്കി ഡാം മേഖലയില്‍ യുവാവിന്‍െറ മരണം: റിപ്പോര്‍ട്ട് നല്‍കി

ചെറുതോണി: ഇടുക്കി അണക്കെട്ടിന്‍െറ നിരോധിത മേഖലയില്‍ കുളിക്കാനിറങ്ങി യുവാവ് മരിക്കാനിടയായ സംഭവത്തെക്കുറിച്ച് കെ.എസ്.ഇ.ബി എക്സി. എന്‍ജിനീയര്‍ വൈദ്യുതി ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കി. ഞായറാഴ്ച ഇടുക്കി അണക്കെട്ടിനോട് ചേര്‍ന്നുള്ള കയത്തിലാണ് എറണാകുളം തമ്മനം സ്വദേശി സുനില്‍ മുങ്ങിമരിച്ചത്. ഡാമിന്‍െറ സംരക്ഷണ മേഖല തകര്‍ന്ന് കിടക്കുകയാണ്. അതിര്‍ത്തിതിരിച്ച് സ്ഥാപിച്ച മുള്ളുവേലി വര്‍ഷങ്ങളായി കാണാനില്ല. അതേസമയം, സംഭവദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന നാല് പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. ഇവര്‍ക്കെതിരെ വകുപ്പുതല നടപടിയുണ്ടായേക്കും. നിരോധിത മേഖലയില്‍ ബലമുള്ള പുതിയവേലി നിര്‍മിക്കണമെന്നാവശ്യപ്പെട്ട് അനുവാദത്തിനായി വൈദ്യുതി ബോര്‍ഡിന് ഡാം സുരക്ഷാ അതോറിറ്റി അപേക്ഷ നല്‍കിയിട്ടുണ്ട്. ഇടുക്കിയില്‍നിന്ന് റോഡിന്‍െറ അടിവശത്തേക്കുള്ള റോഡ് നന്നാക്കുന്നതിനും റോഡിന്‍െറ ഇരു സൈഡിലുള്ള കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനും ഉടന്‍ നടപടിയെടുക്കുമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.