തൊടുപുഴ: കരസേനയില്‍ ജോലി ലഭിക്കുന്നതിന് പരിശീലനമെന്ന പേരില്‍ തൊടുപുഴയില്‍ സംഘടിപ്പിച്ച പ്രീ റിക്രൂട്ട്മെന്‍റ് റാലി പൊലീസ് തടഞ്ഞു. കൊല്ലം ആസ്ഥാനമായ സ്ഥാപനമാണ് തൊടുപുഴയിലെ സ്കൂള്‍ ഗ്രൗണ്ടില്‍ പ്രീ റിക്രൂട്ട്മെന്‍റ് റാലി സംഘടിപ്പിച്ചത്. ഞായറാഴ്ച രാവിലെയാണ് സംഭവം. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് ആയിരത്തിലധികം ഉദ്യോഗാര്‍ഥികള്‍ പങ്കെടുക്കാനത്തെിയിരുന്നു. റാലിയിലത്തെുന്നവരില്‍നിന്ന് മികച്ചവരെ കണ്ടത്തെി പരിശീലനം നല്‍കുമെന്നാണ് സ്ഥാപനത്തിന്‍െറ അധികൃതര്‍ അറിയിച്ചത്. തെരഞ്ഞെടുക്കപ്പെടുന്നവരുടെ ഫീസിനത്തില്‍ 15,000 രൂപവീതം സ്ഥാപനത്തിന് നല്‍കണം. പരിശീലനം പൂര്‍ത്തിയാക്കിയശേഷം ഇന്ത്യന്‍ സൈനിക റിക്രൂട്ട്മെന്‍റില്‍ ഇവര്‍ പങ്കെടുത്ത് വിജയിച്ചാലാണ് ജോലി ലഭിക്കുന്നതെന്നും ഇതിന് പരിശീലനം നല്‍കുമെന്നുമാണ് സ്ഥാപന നടത്തിപ്പുകാര്‍ പറയുന്നത്. പരാജയപ്പെട്ടാല്‍ മുടക്കിയ 15,000 രൂപ നഷ്ടമാകും. സംഭവത്തില്‍ സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി വി.എന്‍. സജിക്ക് വിവരം നല്‍കുകയും ഇദ്ദേഹം ജില്ല പൊലീസ് മേധാവിക്ക് അറിയിപ്പ് നല്‍കുകയും ചെയ്തു. ഇതിനുശേഷം ജില്ല പൊലീസ് മേധാവി തൊടുപുഴ എസ്.ഐയോട് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിര്‍ദേശിച്ചു. തുടര്‍ന്നാണ് പൊലീസ് സ്ഥലത്തത്തെി റാലി നിര്‍ത്തിവെപ്പിച്ചത്. സംഭവത്തില്‍ ആരും പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. അനുമതിയില്ലാതെയാണ് പരിപാടി സ്കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ചതെന്ന് എസ്.ഐ ജോബിന്‍ ആന്‍റണി പറഞ്ഞു. സംഭവത്തെക്കുറിച്ച് സംസ്ഥാന-ജില്ല സ്പെഷല്‍ ബ്രാഞ്ച് വിഭാഗങ്ങള്‍ അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.