മുട്ടം: മലങ്കര ജലാശയത്തിലെ ജലനിരപ്പ് ഉയര്‍ന്നതോടെ കുടിവെള്ള വിതരണത്തിന് താല്‍ക്കാലിക പരിഹാരമായി. രണ്ടാഴ്ചയായി മലങ്കര ജലാശയത്തില്‍ ജലനിരപ്പ് ഏറെ താഴ്ന്നുപോയിരുന്നു. ഉപഭോഗം കുറവായതിനാല്‍ മൂലമറ്റം വൈദ്യുതി നിലയത്തിലെ ഉല്‍പാദനം കുറച്ചതാണ് മലങ്കല ജലാശയത്തിലെ ജലനിരപ്പ് താഴാന്‍ കാരണം. ഉപഭോഗം കുറവായതിനാല്‍ വൈദ്യുതി വിതരണത്തില്‍ വലിയ പ്രതിസന്ധി ഉണ്ടാവില്ളെങ്കിലും മലങ്കര ജലാശയത്തെ ആശ്രയിക്കുന്ന കുടിവെള്ള സ്രോതസ്സുകളും കൃഷി ജലസേചന പദ്ധതികളും അവതാളത്തിലാവുകയായിരുന്നു. മുട്ടം, അറക്കുളം, കുടയത്തൂര്‍, വെള്ളിയാമറ്റം പഞ്ചായത്തുകള്‍ മലങ്കര ജലാശയത്തിലെ ജലത്തെ ആശ്രയിച്ചാണ് കുടിവെള്ള വിതരണം നടത്തുന്നത്. കൂടാതെ തൊടുപുഴ മുനിസിപ്പാലിറ്റിയും മണക്കാട് പഞ്ചായത്ത് തുടര്‍ന്ന് ജലമൊഴുകുന്ന മൂവാറ്റുപുഴ പ്രദേശങ്ങളെല്ലാം ഈ ജലം ആശ്രയിച്ചാണ് കുടിവെള്ള വിതരണം നടത്തുന്നത്. ഇക്കാരണങ്ങളാല്‍ നിരവധി കുടിവെള്ള സ്രോതസ്സുകള്‍ വറ്റുകയും കുടിവെള്ള വിതരണം നിലക്കുകയും ചെയ്തിരുന്നു. ബദല്‍ സംവിധാനം ഒരുക്കാനായി നീര്‍ച്ചാലുകള്‍ കീറിയാണ് മറ്റ് പല കുടിവെള്ള സ്രോതസ്സുകള്‍ കുടിവെള്ള വിതരണം നടത്തിയത്. മൂലമറ്റം പവര്‍ഹൗസിലെ ഉല്‍പാദനം കൂട്ടുകയും മലങ്കര ചെറുകിട ജലവൈദ്യുതി പദ്ധതിയിലെ ഉല്‍പാദനം സാധാരണ നിലയില്‍ തുടരുകയും ചെയ്തതിനാലാണ് ജലനിരപ്പ് ഉയര്‍ന്നത്. മൂലമറ്റം നിലയത്തിലെ വൈദ്യുതി ഉല്‍പാദനത്തിന് ശേഷം പുറന്തള്ളുന്ന ജലമാണ് മലങ്കര ജലാശയത്തിലേക്ക് എത്തുന്നത്. ഈ ജലം ഉപയോഗിച്ച് മുട്ടം മിനി പവര്‍ ഹൗസില്‍ മൂന്ന് മെഗാ യൂനിറ്റോളം വൈദ്യുതി ഉല്‍പാദിപ്പിക്കുന്നുണ്ട്. മാസങ്ങളായി ഇതേ നിലയിലാണ് തുടരുന്നത്. ഡിസംബര്‍ ആദ്യവാരം തുടങ്ങേണ്ട കൃഷി ആവശ്യത്തിന് വേണ്ടിയുള്ള ജലസേചന പദ്ധതി ഇതുവരെയും തുടങ്ങാനായിട്ടില്ല. കനാലിലൂടെ വെള്ളം ഒഴുക്കണമെങ്കില്‍ ഡാമില്‍ 41 മീറ്റര്‍ വെള്ളം അവശ്യമാണ്. നിലവില്‍ 37.90 മീറ്റര്‍ ജലം മാത്രമാണ് മലങ്കര ജലാശയത്തിലുള്ളത്. ഇരു കനാലുകളിലേക്കും വെള്ളം ഒഴുക്കണമെങ്കില്‍ 3.10 മീറ്റര്‍ വെള്ളം ഉയരേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.