യു.ഡി.എഫ് മേഖല ജാഥകള്‍ 14നും 15നും ജില്ലയില്‍

തൊടുപുഴ: ജനതാദള്‍ ദേശീയ സെക്രട്ടറി ജനറല്‍ ഡോ. വര്‍ഗീസ് ജോര്‍ജിന്‍െറ നേതൃത്വത്തില്‍ യു.ഡി.എഫ് മേഖല ജാഥ ഈമാസം 14, 15 തീയതികളില്‍ ജില്ലയില്‍ പര്യടനം നടത്തും. ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലെ ഓരോ കേന്ദ്രങ്ങളില്‍ അതത് നിയോജക മണ്ഡലം ഏകോപന സമിതികളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. 14ന് രാവിലെ 11ന് തൊടുപുഴ നിയോജക മണ്ഡലത്തിലെ കരിമണ്ണൂരില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജാഥ ഉദ്ഘാടനം ചെയ്യും. 14ന് വൈകീട്ട് നാലിന് ഇടുക്കിയിലെ തങ്കമണി, 15ന് രാവിലെ 10ന് മൂന്നാര്‍, വൈകീട്ട് മൂന്നിന് ഉടുമ്പന്‍ചോലയിലെ പൂപ്പാറ, വൈകീട്ട് അഞ്ചിന് പീരുമേട്ടിലെ വണ്ടിപ്പെരിയാര്‍ എന്നീ കേന്ദ്രങ്ങളിലാണ് സ്വീകരണം. ജാഥയുടെ മുന്നൊരുക്കത്തിനായി ചൊവ്വാഴ്ച രാവിലെ 11ന് മൂന്നാര്‍, ഉച്ചക്ക് രണ്ടിന് തങ്കമണി, വൈകീട്ട് അഞ്ചിന് കരിമണ്ണൂര്‍, എട്ടിന് രാവിലെ 11ന് പൂപ്പാറ, ഉച്ചക്ക് രണ്ടിന് വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളില്‍ സ്വാഗത സംഘം യോഗങ്ങള്‍ ചേരും. യു.ഡി.എഫ് ജില്ല നേതൃയോഗത്തില്‍ ചെയര്‍മാന്‍ അഡ്വ. എസ്. അശോകന്‍ അധ്യക്ഷതവഹിച്ചു. ഡോ. വര്‍ഗീസ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ടി.എം. സലീം, ജോസഫ് വാഴക്കന്‍, വി.എ. സലീം, പി.പി. സുലൈമാന്‍ റാവുത്തര്‍, എം.ടി. തോമസ്, റോയി കെ. പൗലോസ്, അഡ്വ. ഡീന്‍ കുര്യാക്കോസ്, സി.പി. മാത്യു, എം. ഷാഹുല്‍ ഹമീദ്, അഡ്വ. ഇബ്രാഹീംകുട്ടി കല്ലാര്‍, കെ.എം.എ. ഷുക്കൂര്‍ എന്നിവര്‍ സംസാരിച്ചു. ഇ. അഹമ്മദിന്‍െറ നിര്യാണത്തില്‍ യോഗം അനുശോചിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.