കെ.എസ്.ആര്‍.ടി.സി സര്‍വിസ് പുന$ക്രമീകരിച്ചു

തൊടുപുഴ: യാത്രാക്ളേശം രൂക്ഷമായ റൂട്ടുകളില്‍ കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍ പുന$ക്രമീകരിച്ചു. കുടിയേറ്റ മേഖലയും ബസ് സര്‍വിസുകള്‍ തീരെ കുറഞ്ഞ ഉപ്പുകുന്ന്-ചെപ്പുകുളം, ആനക്കയം എന്നിവിടങ്ങളിലേക്ക് തൊടുപുഴ കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍ ആരംഭിച്ചത്. തൊടുപുഴയില്‍നിന്ന് 11.20നും 1.10നും ഇഞ്ചിയാനി വഴി ആനക്കയത്തേക്കും 9.45നും 3.30നും തൊടുപുഴയില്‍നിന്ന് ഉപ്പുകുന്ന് വഴി ചെറുതോണിയിലേക്കും 5.30ന് തൊടുപുഴയില്‍നിന്ന് ചെപ്പുകുളത്തേക്കുമാണ് കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍ പുന$ക്രമീച്ചത്. ഒന്നോ രണ്ടോ സ്വകാര്യ ബസുകള്‍ മാത്രമാണ് തൊടുപുഴ-ആനക്കയംവഴി സര്‍വിസ് നടത്തിയിരുന്നത്. ഒരു കെ.എസ്.ആര്‍.ടി.സി ബസ് ഉണ്ടെങ്കിലും ഇത് പണിമുടക്കുന്നത് യാത്രാദുരിതം കൂട്ടിയിരുന്നു. കുടിയേറ്റ മേഖലയായ ചെപ്പുകുളത്തേക്കും കെ.എസ്.ആര്‍.ടി.സി സര്‍വിസ് ക്രമീകരിച്ചത് ആശ്വാസകരമാണ്. നഷ്ടത്തിലോടുന്ന സര്‍വിസുകളാണ് ഇപ്പോള്‍ പുന$ക്രമീകരിച്ചിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.