തൊടുപുഴ: തൊടുപുഴ നഗരത്തിലത്തെുന്നവര്‍ക്ക് പാതയോരങ്ങളില്‍ ഇനി പ്രകൃതിയുടെ മനോഹാരിത നിറഞ്ഞ ചിത്രങ്ങള്‍ കാണാം. മരങ്ങളും മനുഷ്യനും ജീവജാലങ്ങളും പുഴകളും മലകളും നിറഞ്ഞ വര്‍ണ ചിത്രങ്ങളാണ് നഗരത്തിലെ പാതയോരങ്ങളില്‍ ഇടംപിടിക്കുന്നത്. കോതായിക്കുന്ന് മുതല്‍ റോട്ടറി ജങ്ഷന്‍ വരെയുള്ള ഭാഗങ്ങള്‍ ഹരിത ഇടനാഴി ആക്കുന്നതിന്‍െറ ഭാഗമായാണ് നഗരത്തിലെ ജങ്ഷനുകളില്‍ പ്രകൃതിസൗന്ദര്യം വിളിച്ചോതുന്ന ചിത്രങ്ങളാല്‍ നഗരസഭ ഹരിത ഇടനാഴി തീര്‍ക്കുന്നത്. ഞായറാഴ്ച ആരംഭിച്ച ജോലി പൂര്‍ത്തിയാകുന്നതോടെ മനോഹരമായ ചിത്രങ്ങളാല്‍ നഗരത്തിലെ ചുമരുകള്‍ നിറയും. ഹരിതകേരളം പദ്ധതിയും തൊടുപുഴ നഗരസഭയുടെ ക്ളീന്‍ കേരള പദ്ധതിയും സംയുക്തമായാണ് പദ്ധതിക്കായി രൂപരേഖ തയാറാക്കുന്നത്. കോതായിക്കുന്ന് ബസ്സ്റ്റാന്‍ഡില്‍ തുടങ്ങി ധന്വന്തരി ജങ്ഷന്‍ ഗാന്ധി സ്ക്വയര്‍ മുനിസിപ്പല്‍ ജങ്ഷന്‍, മിനി സിവില്‍ സ്റ്റേഷന്‍ ജങ്ഷന്‍, റോട്ടറി ജങ്ഷന്‍ വരെയാണ് ഹരിത ഇടനാഴിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചുമരുകളിലെ ചിത്രങ്ങളാണ് പ്രധാന ആകര്‍ഷണം. ഇതിന്‍െറ ആദ്യഘട്ടമെന്ന നിലയില്‍ നഗരസഭ കാര്യാലയത്തോട് ചേര്‍ന്ന മതിലുകള്‍, നഗരസഭ പാര്‍ക്ക്, മുനിസിപ്പല്‍ മൈതാനി എന്നിവിടങ്ങളില്‍ മികച്ച ചിത്രകാരന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചിത്രങ്ങള്‍ വരച്ചുതുടങ്ങി. ഹരിത ഇടനാഴിയായി പ്രഖ്യാപിക്കുന്നതോടെ ഈ ഭാഗങ്ങളില്‍ ഫ്ളകസ് ബോര്‍ഡുകള്‍ പ്ളാസ്റ്റിക് കാരി ബാഗുകള്‍ പോസ്റ്റര്‍ തുടങ്ങിയ പൂര്‍ണമായി നിരോധിക്കും. ആദ്യഘട്ടത്തില്‍ മുനിസിപ്പാലിറ്റിയുടെ അധീനതയിലുള്ള സ്ഥലങ്ങളിലാകും പദ്ധതി നടപ്പാക്കുന്നത്. നഗരത്തിലെ വൃത്തിഹീനമായ ചുമരുകള്‍ക്ക് പദ്ധതിയിലൂടെ പുതുജീവന്‍ വെക്കും. ഇതോടൊപ്പം നഗരത്തിലെ ടെലിഫോണ്‍-വൈദ്യുതി പോസ്റ്റുകളും വര്‍ണാഭമാക്കാന്‍ ആലോചനയുണ്ട്. മുനിസിപ്പാലിറ്റി കെട്ടിടത്തിന്‍െറ നീലയും വെള്ളിയും നിറഞ്ഞ നിറമാകും പോസ്റ്റുകള്‍ക്ക് നല്‍കുക. ഇതോടൊപ്പം സ്വകാര്യ ബസ്സ്റ്റാന്‍ഡ് മുതല്‍ പഴയപാലം ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ ഹരിതമേഖലയാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ ഫ്ളക്സ് ബോര്‍ഡുകള്‍ പൂര്‍ണമായി നീക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ യു.ഡി.എഫ് കൗണ്‍സിലറായ എ.എം. ഹാരിദാണ് ‘ഹരിതമേഖല’ ആശയം മുന്നോട്ടു വെച്ചത്. അടിമാലി കത്തിപ്പാറ സ്കൂളിലെ ചിത്രകലാ അധ്യാപകനായ വാസുദേവന്‍െറ നേതൃത്വത്തില്‍ നടയിക്കുന്ന് സ്വദേശിയായ തോമസ്, കൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രങ്ങള്‍ വരക്കുന്നത്. അടുത്തഘട്ടത്തില്‍ ഗാന്ധി സ്ക്വയറിലും മുനിസിപ്പല്‍ മൈതാനിയിലും ചിത്രങ്ങള്‍ വരക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.