വണ്ടിപ്പെരിയാര്‍: കൊട്ടാരക്കര-ദിണ്ഡുഗല്‍ ദേശിയപാതയുടെ വികസനവുമായി ബന്ധപ്പെട്ട പഠനം ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. ഗതാഗതം, മണ്ണ്, ഫോട്ടോഗ്രഫി തുടങ്ങി വിവിധ തരത്തിലാണ് പഠനങ്ങള്‍. മുണ്ടക്കയം മുതല്‍ കുമളി വരെയുള്ള ഹൈറേഞ്ച് പ്രദേശത്തെ കേന്ദ്രീകരിച്ച പഠനം ഡിസംബറിലാണ് ആരംഭിച്ചത്. ഗതാഗത പരിശോധനയും മണ്ണിന്‍െറ ഘടന പഠനവും ജനുവരി അവസാനത്തോടെ പൂര്‍ത്തീകരിച്ചിരുന്നു. ഒരു മണിക്കൂറില്‍ ദേശീയപാതയിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ തരംതിരിച്ചുള്ള കണക്ക് കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളജ് വിദ്യാര്‍ഥികളുടെ സഹായത്തോടെയാണ് പൂര്‍ത്തിയാക്കിയത്. പ്രധാന കവലകളില്‍ ഓരോ ദിവസവും വാഹനങ്ങളുടെ കണക്കെടുപ്പും നടത്തിയിട്ടുണ്ട്. പഠനത്തിന്‍െറ അവസാനഘട്ടമായി റോഡിന്‍െറ ഫോട്ടോഗ്രഫി പഠനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഉപഗ്രഹ സഹായത്തോടെയാണ് സര്‍വേ. റോഡ് പുറമ്പോക്ക്, നിലവിലുള്ള വീതി, ദൈര്‍ഘ്യം കൂട്ടാനും കുറക്കാനും അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങള്‍ എന്നിവയാണ് പരിശോധിക്കുന്നത്. റോഡിന് സ്ഥലം കണ്ടത്തൊന്‍ ദേശിയപാത കടന്നുപോകുന്ന പീരുമേട്, പെരിയാര്‍, പെരുവന്താനം, കുമളി, വില്ളേജുകളില്‍നിന്ന് പഴയ ഭൂപടം അടിസ്ഥാനപ്പെടുത്തിയാണ് സര്‍വേ നടത്തുന്നത്. 20വര്‍ഷത്തെ റോഡ് വികസനം മുന്നില്‍കണ്ടാണ് പഠനം. മാര്‍ച്ച് അവസാനത്തോടെ റിപ്പോര്‍ട്ട് തയാറാകും. ഈ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാകും ദേശിയപാത അതോറിറ്റി റോഡ് വികസനത്തിന് തുക വിലയിരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.