തൊടുപുഴ: ഒട്ടേറെ വിദേശരാജ്യങ്ങളുമായി അടുത്ത സുഹൃദ് ബന്ധമുള്ള വ്യക്തിത്വവും മതേതര മൂല്യങ്ങള്‍ക്കുവേണ്ടി നിലകൊണ്ട നേതാവായിരുന്നു ഇ. അഹമ്മദെന്ന് പി.ജെ. ജോസഫ് എം.എല്‍.എ. തൊടുപുഴയില്‍ മുസ്ലിം ലീഗ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഇ. അഹമ്മദ് അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലീഗ് ജില്ല പ്രസിഡന്‍റ് കെ.എം.എ ഷുക്കൂര്‍ അധ്യക്ഷത വഹിച്ചു. മുന്‍ ഡി.സി.സി പ്രസിഡന്‍റ് റോയി കെ. പൗലോസ്, സി.പി.എം മുന്‍ ഏരിയ സെക്രട്ടറി ടി.ആര്‍. സോമന്‍, സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം കെ. സലിംകുമാര്‍, താലൂക്ക് ഇമാം കൗണ്‍സില്‍ ചെയര്‍മാന്‍ കടക്കല്‍ അബ്ദുല്‍ റഷീദ് മൗലവി, എസ്.എന്‍.ഡി.പി യോഗം മുന്‍ പ്രസിഡന്‍റ് അഡ്വ. സി.കെ. വിദ്യാസാഗര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്‍റ് മാരിയില്‍ കൃഷ്ണന്‍ നായര്‍, ലീഗ് ജില്ല ജനറല്‍ സെക്രട്ടറി എം.എസ്. മുഹമ്മദ്, സി.എം.പി ജില്ല സെക്രട്ടറി കെ. സുരേഷ് ബാബു, യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ അഡ്വ. എസ്. അശോകന്‍, കേരള കോണ്‍ഗ്രസ് എം ജില്ല പ്രസിഡന്‍റ് പ്രഫ. എം.ജെ. ജേക്കബ്, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്‍റ് കെ.എ. യൂസുഫ് ഉമരി, ഐ.എന്‍.എല്‍ ജില്ല പ്രസിഡന്‍റ് മുഹമ്മദ് ഷരീഫ്, തൊടുപുഴ ടൗണ്‍ മസ്ജിദ് ഇമാം ഇംദാദുല്ല മൗലവി, നഗരസഭ ചെയര്‍പേഴ്സണ്‍ സഫിയ ജബ്ബാര്‍ എന്നിവര്‍ സംസാരിച്ചു. സര്‍വകക്ഷി മൗനജാഥയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.