തൊടുപുഴ: തൊടുപുഴ കെ.എസ്.ഇ.ബി ഓഫിസിനുസമീപം തീപിടിത്തം. അവസരോചിത ഇടപെടലിനത്തെുടര്‍ന്ന് ഫയര്‍ ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തീ നിയന്ത്രണവിധേയമാക്കി. ശനിയാഴ്ച വൈകുന്നേരം 4.15ന് കോതായിക്കുന്ന് ബസ്സ്റ്റാന്‍ഡിന് സമീപത്തെ സെന്‍റ് മേരീസ് യാക്കോബായ സിറിയന്‍ കത്തോലിക്ക പള്ളിക്ക് സമീപം ആദ്യം തീപിടിച്ചത്. നിമിഷങ്ങള്‍ക്കകം തീ പടര്‍ന്നുപിടിച്ചു. ഇതിനടുത്താണ് കെ.എസ്.ഇ.ബി ഓഫിസ്. ഒന്നരയേക്കറോളം സ്ഥലത്ത് തീ പടര്‍ന്നതോടെ കെ.എസ്.എബി ജീവനക്കാരടക്കം പരിഭ്രാന്തരായി. ലക്ഷങ്ങളുടെ വലിയ കേബിള്‍ റോളുകള്‍ കെട്ടിടത്തിന് സമീപം ഉണ്ടായിരുന്നതിനാല്‍ ആദ്യം ഫയര്‍ ഫോഴ്സ് ഇവിടേക്ക് തീ വ്യാപിക്കാനുള്ള നീക്കം തടഞ്ഞു. ഒന്നരമണിക്കൂര്‍ നീണ്ട പ്രയത്നത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. കേബിളിന് തീ പിടിച്ചാല്‍ ഭീമമായ നഷ്ടം കെ.എസ്.ഇ.ബിക്ക് ഉണ്ടാകുമായിരുന്നെന്ന് ഫയര്‍ഫോഴ്സ് അധികൃതര്‍ ചൂണ്ടിക്കാട്ടി. സ്റ്റേഷന്‍ ഇന്‍ചാര്‍ജ് ബെല്‍ജി വര്‍ഗീസ്, ലീഡിങ് ഫയര്‍മാന്‍ വി. മുരുകന്‍, ഫയര്‍മാന്മാരായ ബിജു വി. തോമസ്, മനോജ്, അനൂപ്, അനീസ്, ജയകൃഷ്ണന്‍, ബിജോ ഫിലിപ്പ് എന്നിവരാണ് രക്ഷാപ്രവര്‍ത്തിന് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.