കാഞ്ഞിരമറ്റം ഗവ. ഹൈസ്കൂളിലെ കെട്ടിടം ഉദ്ഘാടനത്തില്‍ ചെയര്‍പേഴ്സണ്‍ പങ്കെടുത്തില്ല

തൊടുപുഴ: പ്രോട്ടോകോള്‍ ലംഘനം നടന്നുവെന്ന് കൗണ്‍സില്‍ യോഗത്തില്‍ ആരോപണം ഉയര്‍ന്നതിനാല്‍ കാഞ്ഞിരമറ്റം ഗവ. ഹൈസ്കൂളിലെ പുതിയ കെട്ടിടം ഉദ്ഘാടനത്തില്‍ ചെയര്‍പേഴ്സണ്‍ പങ്കെടുത്തില്ല. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനെയും പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനെയും വൈസ് ചെയര്‍മാനെയും പരിപാടിയുടെ നോട്ടീസില്‍ ഉള്‍പ്പെടുത്താത്തതിനാലാണ് തീരുമാനം. എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരാണ് വിഷയം കൗണ്‍സില്‍ യോഗത്തില്‍ ഉന്നയിച്ചത്. ശനിയാഴ്ച ഉദ്ഘാടനം ചെയ്ത കാഞ്ഞിരമറ്റം സ്കൂളിലെ പുതിയ കെട്ടിടം എം.എല്‍.എ ഫണ്ട് ഉപയോഗിച്ചാണ് നിര്‍മിച്ചത്. എന്നാല്‍, സ്കൂള്‍ മുനിസിപ്പാലിറ്റിയുടെ അധീനതയിലാണ്. അതിനാല്‍ പ്രോട്ടോകോള്‍ പ്രകാരം ചെയര്‍പോഴ്സണോടൊപ്പം വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ നിര്‍മല ഷാജി, വൈസ് ചെയര്‍മാന്‍ സുധാകരന്‍ നായര്‍, വര്‍ക്ക്സ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുമമോള്‍ സ്റ്റീഫന്‍ എന്നിവരെ ക്ഷണിക്കേണ്ടതാണ്. എന്നാല്‍, വാര്‍ഷികാഘോഷ ഉദ്ഘാടനത്തിന് ചെയര്‍പേഴ്സണ്‍ സഫിയ ജബ്ബാറിനെ മാത്രമാണ് നോട്ടീസില്‍ ഉള്‍പ്പെടുത്തിയിരുന്നത്. വാര്‍ഡ് കൗണ്‍സിലര്‍ ബി.ജെ.പിയുടെ അരുണിമ ധനേഷ്, സമീപ വാര്‍ഡുകളിലെ ബി.ജെ.പി കൗണ്‍സിലര്‍മാരായ രേണുക രാജശേഖരന്‍, പി.ആര്‍. വിജയകുമാരി എന്നിവരെയും നോട്ടീസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതേതുടര്‍ന്ന് പ്രോട്ടോകോള്‍ ലംഘനം എല്‍.ഡി.എഫ് കൗണ്‍സിലര്‍ ആര്‍. ഹരി കൗണ്‍സില്‍ യോഗത്തില്‍ ഉന്നയിക്കുകയായിരുന്നു. മുനിസിപ്പാലിറ്റിയുടെ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച കെട്ടിടത്തിന്‍െറ ഉദ്ഘാടനമായതിനാല്‍ ഗുരുതര പ്രോട്ടോകോള്‍ ലംഘനം നടന്നത് എങ്ങനെയാണെന്ന് ചെയര്‍പേഴ്സണ്‍ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രോട്ടോകോള്‍ ലംഘനത്തെക്കുറിച്ച് ശ്രദ്ധയില്‍പെട്ടില്ളെന്ന് ചെയര്‍പേഴ്സണ്‍ പ്രതികരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.