തൊടുപുഴ: കോടിക്കുളത്തെ ഗ്ളോബല്‍ ഇന്ത്യന്‍ പബ്ളിക് സ്കൂളില്‍ ഭരണപ്രതിസന്ധി സൃഷ്ടിച്ച് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുകയാണെന്ന് പി.ടി.എ ഭാരവാഹികളും സ്കൂള്‍ സംരക്ഷണ സമിതിയും വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു. സ്കൂള്‍ നടത്തിപ്പില്‍ അനാവശ്യമായി ഇടപെട്ട് പ്രിന്‍സിപ്പലിനെയും അധ്യാപകരെയും പീഡിപ്പിക്കുന്ന ട്രസ്റ്റ് അംഗങ്ങളുടെ നിലപാടില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച സ്കൂളിലെ 1200ഓളം വരുന്ന വിദ്യര്‍ഥികള്‍ പി.ടി.എ സഹകരണത്തോടെ പഠിപ്പ് മുടക്കി സമരം നടത്തുമെന്നും അറിയിച്ചു. ട്രസ്റ്റ് അംഗങ്ങളെ സ്കൂള്‍ വളപ്പില്‍ ഉപരോധിക്കാനും നിയമനടപടി സ്വീകരിക്കാനും പി.ടി.എ പൊതുയോഗം തീരുമാനിച്ചു. ഡയറക്ടര്‍ ബോര്‍ഡിലുള്ള ചിലര്‍ പ്രിന്‍സിപ്പല്‍ തോമസ് കാപ്പനെതിരെ അവാസ്തവ പ്രചാരണം നടത്തിയും കള്ളക്കേസുകളില്‍ കുടുക്കിയും സ്കൂള്‍ നടത്തിപ്പ് താറുമാറാക്കി അദ്ദേഹത്തെ പുകച്ച് പുറത്താക്കാനാണ് ശ്രമിക്കുന്നത്. പ്രഗല്ഭരായ മാനേജിങ് സ്റ്റാഫിനെതിരെ പ്രതികാര നടപടി സ്വീകരിച്ചും വനിത അധ്യാപകരെ മാനസികമായി പീഡിപ്പിച്ചും രക്ഷിതാക്കളോട് അപമര്യാദയായി പെരുമാറിയും യോഗ്യത മാനദണ്ഡങ്ങള്‍ നോക്കാതെ സ്റ്റാഫിനെ നിയമിച്ചും സ്കൂളിന്‍െറ ഉന്നതമായ വിദ്യഭ്യസ നിലവാരം തകര്‍ക്കാന്‍ മാനേജിങ് ട്രസ്റ്റിയിലുള്ള ചിലര്‍ നടത്തുന്ന ശ്രമം പ്രതിഷേധാര്‍ഹമാണ്. പൊതുപരീക്ഷക്ക് ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാണിത്. സാമ്പത്തികം മാത്രം പ്രതീക്ഷിക്കുന്ന സ്കൂള്‍ ട്രസ്റ്റ് അംഗങ്ങളില്‍ ചിലരാണ് ഭരണപ്രതിസന്ധി സൃഷ്ടിച്ച് കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കാന്‍ ശ്രമിക്കുന്നത്. ഇതിനിടെ ശനിയാഴ്ച സ്കൂളില്‍ ചേര്‍ന്ന പി.ടി.എ പൊതുയോഗം മാനേജിങ് കമ്മിറ്റി അംഗങ്ങളുടെ നിലപാടില്‍ പ്രതിഷേധം രേഖപ്പെടുത്തി. പ്രിന്‍സിപ്പലിനെതിരെ കൊടുത്തിരിക്കുന്ന കള്ളക്കേസുകള്‍ പിന്‍വലിക്കണമെന്നും സ്കൂളിന്‍െറ ദൈനംദിന ഭരണകാര്യങ്ങളില്‍ അഡ്മിനിസ്ട്രേറ്റര്‍ ഇടപെടരുതെന്നും യോഗം ആവശ്യപ്പെട്ടു. അധ്യാപകരുടെയും കുട്ടികളുടെയും ഓഫിസിന്‍െറയും പൂര്‍ണനിയന്ത്രണം പ്രിന്‍സിപ്പലിനായിരിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. വാര്‍ത്തസമ്മേളനത്തില്‍ പി.ടി.എ ആക്ടിങ് പ്രസിഡന്‍റ് അന്‍സാര്‍ അഹമ്മദ്, എക്സിക്യൂട്ടിവ് അംഗം ആര്‍. അരുണ്‍, രമ്യ സന്തോഷ്, പി.ബി. അജാസ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.