തൊടുപുഴ: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഡെങ്കിപ്പനി വ്യാപകം. പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതമാക്കാൻ ആരോഗ്യവകുപ്പ് നിർദേശം. വ്യാഴാഴ്ച നാല് ഡെങ്കിപ്പനി കേസുകളാണ് റിപ്പോർട്ട് ചെയ്യെപ്പട്ടത്. ഇതോടെ രണ്ടു മാസത്തിനിടെ ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം 24 ആയി. വണ്ടിപ്പെരിയാർ, പീരുമേട്, കരടിക്കുഴി എന്നിവിടങ്ങളിലാണ് പനി കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇവിടെ ഏഴുപേർക്ക് പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ല വെക്ടർ കൺട്രോൾ യൂനിറ്റ് നേതൃത്വത്തിൽ പ്രദേശങ്ങളിൽ പഠനം ആരംഭിച്ചു. ഡോക്ടർ സുഷമയുടെ നേതൃത്വത്തിൽ ജില്ല മലേറിയ ഒാഫിസർ കെ.എൻ. വിനോദ്, ഫൈലേറിയ ഇൻസ്പെക്ടർ എം.എം. സോമി, മലേറിയ ഇൻസ്പെക്ടർ സുരേഷ്, എപ്പിഡമോളജിസ്റ്റ് രമ്യ എന്നിവരടങ്ങുന്ന സംഘമാണ് പഠനം നടത്തിയത്. പ്രദേശങ്ങളിൽ രോഗം പരത്തുന്ന കൊതുകുകളുടെ എണ്ണം കൂടുന്നതായി അധികൃതർ കണ്ടെത്തി. ശരീരവേദനയോടെയുള്ള പനിയുണ്ടായാല്‍ വേഗത്തില്‍ ആശുപത്രിയിൽ എത്തണമെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദേശം. വേനൽ കടുത്തതോടെ വീടുകളിൽ കുടിവെള്ളം ശേഖരിച്ച് സൂക്ഷിക്കുന്നതാണ് ഡെങ്കിപ്പനിക്ക് കാരണമായ ഇൗഡിസ് കൊതുകുകൾ പെരുകാൻ കാരണമെന്ന് പീരുമേട് മേഖലയിൽ നടത്തിയ പഠനത്തിനു ശേഷം അധികൃതർ ചൂണ്ടിക്കാട്ടി. പീരുമേട്, പാമ്പനാർ മേഖലയിലെ ഒാടകളിലെ മാലിന്യ ശേഖരവും വെള്ളെക്കട്ട് നീക്കാത്തതും കൊതുക് പടരുന്നതിനു കാരണമായി. ജനങ്ങളുടെ ഭാഗത്തുനിന്ന് മതിയായ ശ്രദ്ധയുണ്ടെങ്കില്‍ െഡങ്കിപ്പനി തടയാമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. ഡെങ്കിബാധിതര്‍ക്ക് വീണ്ടും രോഗബാധയുണ്ടായാല്‍ അതിനെ അതിഗൗരവമായി കാണണം. പനിബാധിച്ചവര്‍ കൊതുകുവലക്കുള്ളില്‍ മാത്രം കഴിയാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. വീട്ടില്‍ ഒരാള്‍ക്ക് രോഗാണുബാധയുണ്ടായാല്‍ രോഗവാഹകരായ കൊതുകുകള്‍ അവിടെയുണ്ടെന്ന് മനസ്സിലാക്കി മതിയായ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണം. തലവേദന, പേശീവേദന, ശരീരവേദന തുടങ്ങിയവയാണ് സാധാരണയായി കാണുന്ന ലക്ഷണങ്ങള്‍. വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിനു കീഴിലാണ് പീരുമേട്, കരടിക്കുഴി പ്രദേശങ്ങൾ. ഇവിടങ്ങളിൽ രോഗം പടരുന്ന സാഹചര്യം മുൻനിർത്തി വണ്ടിപ്പെരിയാർ ആരോഗ്യ കേന്ദ്രത്തിൽ ആരോഗ്യവകുപ്പ് അധികൃതർ അടിയന്തര േയാഗം ചേർന്നിരുന്നു. പ്രതിരോധം ഉൗർജിതമാക്കുന്നതിെൻറ ഭാഗമായി ഉറവിട നശീകരണം, ബോധവത്കരണം എന്നിവക്ക് പുറമെ അവശ്യ ഘട്ടങ്ങളിൽ ഫോഗിങ്ങും സ്പ്രേയിങ്ങും നടത്തും. വീട്ടില്‍ തന്നെയുള്ള ഉറവിടങ്ങള്‍ നശിപ്പിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.