മ​ദ്യ​ശാ​ല​ക്കെ​തി​രെ നാ​ട്ടു​കാ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ് ഉ​പ​രോ​ധി​ച്ചു

പീരുമേട്‌: കല്ലാർ-പരുന്തുംപാറ റോഡിൽ പ്രവർത്തിക്കുന്ന മദ്യവിൽപനശാലക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ ഗ്രാമപഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു. പഞ്ചായത്തിെൻറ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന വിൽപനശാലക്ക് സ്റ്റോപ് മെമ്മോ നൽകുമെന്നും പഞ്ചായത്ത് നിർദേശിക്കുന്ന സ്ഥലത്തേക്ക് വിൽപനശാല മാറ്റുമെന്നും അധികൃതർ അറിയിച്ചതിനെത്തുടർന്ന് വൈകീട്ട് നാലോടെ സമരം അവസാനിപ്പിച്ചു. സ്ത്രീകളും കുട്ടികളുമടക്കം നിരവധി ആളുകൾ പീരുമേട് ജങ്ഷനിൽനിന്ന് പ്രകടനമായി എത്തിയാണ് രാവിലെ 10ന് സമരം ആരംഭിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറിെൻറ വാർഡിൽ മദ്യ വിൽപനശാല ആരംഭിക്കുന്നതിനെതിരെ ഭരണസമിതി പ്രമേയം പാസാക്കിയിരുന്നു. ഇതിനിടെ നാട്ടുകാർ ഹൈകോടതിയെ സമീപിച്ചു. കോടതിയുടെ പരിഗണനയിൽ ഇരിക്കവെയാണ് രഹസ്യമായി വൻ പൊലീസ് സന്നാഹത്തോടെ മദ്യവിൽപനശാല പ്രവർത്തനം ആരംഭിച്ചത്. ഫാ. സഞ്ജയ് കെ. വർഗീസ്, അഷ്റഫ് കല്ലാർ എന്നിവർ സമരത്തിന് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.