കുമളി: മദ്യലഹരിയിൽ പാസ്റ്ററെയും ഒാേട്ടാ ഡ്രൈവറെയും തല്ലിയ പൊലീസുകാരനെ പിന്നീട് നാട്ടുകാർ കൈകാര്യം ചെയ്തു. മർദനേമറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പാസ്റ്ററെയും ഒാേട്ടാ ഡ്രൈവറെയും കാണാൻ ഉറക്കാത്ത കാലുകളുമായി എത്തിയപ്പോഴാണ് നാട്ടുകാരുടെ വക സമ്മാനം പൊലീസുകാരന് ലഭിച്ചത്. ഇൗസ്റ്റർ ദിനത്തിൽ ഉച്ചയോടെ വെള്ളാരംകുന്നിലായിരുന്നു സംഭവം. പാസ്റ്റർ മൂങ്കലാർ സ്വദേശി ജോൺ സ്റ്റീഫൻ (58) സഞ്ചരിച്ച മുച്ചക്ര വാഹനത്തിൽ പൊലീസുകാരൻ സഞ്ചരിച്ച കാർ തട്ടിയതോടെയായിരുന്നു പ്രശ്നങ്ങൾക്ക് തുടക്കമായത്. കുമളി പൊലീസ് സ്റ്റേഷനിലെ എ.എസ്.െഎ ആണെന്ന് അവകാശപ്പെട്ടാണ് പൊലീസുകാരൻ പാസ്റ്ററെ മർദിച്ചത്. ഇത് തടയാൻ ശ്രമിച്ച ഒാേട്ടാ ഡ്രൈവർ ശശികുമാറിനെയും (37) കൈയേറ്റം ചെയ്തു. ഇവരെ ചികിത്സക്കായി പ്രവേശിപ്പിച്ച സർക്കാർ ആശുപത്രിയിലേക്ക് ‘ക്ഷേമ വിവരം’ അന്വേഷിച്ചെത്തിയപ്പോഴാണ് പൊലീസുകാരന് നാട്ടുകാരുടെ വക സമ്മാനം ലഭിച്ചത്. മദ്യലഹരിയിലായിരുന്ന പൊലീസുകാരനെ മറ്റ് പൊലീസുകാർ തടയാൻ ശ്രമിച്ചെങ്കിലും അടി ചോദിച്ചുവാങ്ങുകയായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്നവർ പറയുന്നു. മുല്ലപ്പെരിയാർ സ്റ്റേഷനിലെ പൊലീസുകാരനായ ഇയാൾ വണ്ടിപ്പെരിയാർ ആശുപത്രിയിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.