തൊടുപുഴ: തൊടുപുഴയിലെ ജില്ല ആശുപത്രിക്ക് സമീപം നിർത്തിയിട്ട ആംബുലൻസ് ട്രാഫിക് പൊലീസ് കസ്റ്റഡിയിൽ എടുത്തതിനെതിരെ ആംബുലൻസ് ൈഡ്രവർമാരുടെ പ്രതിഷേധം. തിങ്കളാഴ്ച രാവിലെ 11നാണ് സംഭവം. തൊടുപുഴ ചാഴികാട്ട് ആശുപത്രി പരിസരത്ത് പാർക്ക് ചെയ്ത് സർവിസ് നടത്തുന്ന ഇടവെട്ടി സ്വദേശി ടി.എച്ച്. കബീറിെൻറ ആംബുലൻസാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. തിങ്കളാഴ്ച തൊടുപുഴ ട്രാഫിക് എസ്.ഐ വി.കെ. സോമൻപിള്ളയുടെ നേതൃത്വത്തിൽ പൊലീസ് എത്തുമ്പോൾ ഒരു ആംബുലൻസും രണ്ടു കാറും ഇവിടെ പാർക്ക് ചെയ്തിരുന്നു. നോ പാർക്കിങ് ഏരിയയിൽ കിടന്ന ആംബുലൻസ് ൈഡ്രവറെ കണ്ടപ്പോൾ വാഹനം മാറ്റിയിടാൻ ആവശ്യപ്പെട്ടെന്ന് എസ്.ഐ പറഞ്ഞു. എന്നാൽ, ആംബുലൻസ് പാർക്ക് ചെയ്യാമെന്ന് പറഞ്ഞ് ധാർഷ്ട്യത്തോടെ ൈഡ്രവർ ആശുപത്രിയിലേക്ക് കയറിപ്പോകുകയായിരുന്നുവേത്ര. മുമ്പ് ആംബുലൻസിൽ ഒരു രോഗിയെ കൊണ്ടുപോയതിെൻറ പണം വാങ്ങാൻ എത്തിയതാണെന്നാണ് ൈഡ്രവർ പറഞ്ഞത്. ഇതോടെയാണ് പൊലീസ് വാഹനം കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റിയത്. രണ്ടു കാറും കസ്റ്റഡിയിലെടുത്തു. പിന്നീട് കേസെടുത്തശേഷം വാഹനം ജാമ്യത്തിൽ വിട്ടുനൽകി. പൊലീസ് അന്യായമായാണ് ആംബുലൻസ് കസ്റ്റഡിയിൽ എടുത്തതെന്ന് ആംബുലൻസ് ൈഡ്രവർമാർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ട്രാഫിക് പൊലീസിെൻറ മനുഷ്യത്വരഹിത സമീപനം തുടര്‍ന്നാല്‍ ആംബുലന്‍സ് സര്‍വിസ് നിര്‍ത്തിവെക്കുമെന്ന് അവര്‍ അറിയിച്ചു. നോ പാര്‍ക്കിങ് ഏരിയയില്‍ പാര്‍ക്ക് ചെയ്തതിനു പിഴയീടാക്കി വിടുന്നതിനു പകരം വാഹനം കസറ്റഡിയിലെടുക്കുന്നത് അനീതിയാണ്. ട്രാഫിക് വിഭാഗത്തിെൻറ ഇത്തരം നടപടിക്കെതിരെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും പരാതി നല്‍കുമെന്നും ഇവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.