ചെറുതോണി: ജില്ലയിൽ ഡാമുകളുമായി ബന്ധപ്പെടുത്തിയുള്ള ഹൈഡൽ ടൂറിസം പദ്ധതികൾ വിപുലീകരിക്കുമെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. ജില്ലയുടെ വിനോദസഞ്ചാര സാധ്യതകൾ പ്രയോജനപ്പെടുത്തി വികസന മുന്നേറ്റത്തിന് സഹായിക്കുന്ന പദ്ധതികൾ ആവിഷ്കരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇടുക്കി പാർക്കിൽ സ്വദേശി ദർശൻ പദ്ധതിയിൽ നിർമിക്കുന്ന എക്കോ ലോഗിെൻറയും സംസ്ഥാന ടൂറിസം വകുപ്പ് നിർമിക്കുന്ന യാത്രിനിവാസിെൻറയും നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കെ.എസ്.ഇ.ബിയുടെ ക്വാർട്ടേഴ്സുകൾ സംരക്ഷിച്ച് വിനോദ സഞ്ചാര ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്താനുള്ള സാധ്യതകൾ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. റോഷി അഗസ്റ്റ്യൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കെ.എസ്.ഇ.ബിയുടെ സൗകര്യം ഉപയോഗപ്പെടുത്തി ഇടുക്കിയിൽ സഞ്ചാരികൾക്കായി െഗസ്റ്റ് ഹൗസ് നിർമിക്കണമെന്ന് എം.എൽ.എ മന്ത്രിയോട് അഭ്യർഥിച്ചു. ഇടുക്കി ഡാമിനോടനുബന്ധിച്ച് ലേസർ സൗണ്ട് ഷോ, വൈശാലി ഗുഹയോടനുബന്ധിച്ച് അന്താരാഷ്ട്ര നിലവാരത്തിൽ അക്വേറിയം എന്നിവ സ്ഥാപിക്കാൻ പദ്ധതി തയാറാക്കുമെന്ന് ജോയ്സ് ജോർജ് എം.പി പറഞ്ഞു. എ.ഡി.എം കെ.കെ.ആർ. പ്രസാദ്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആൻസി തോമസ്, മരിയാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഡോളി ജോസ്, ജില്ല പഞ്ചായത്ത് അംഗം ലിസമ്മ സാജൻ, ഡി.ടി.പി.സി നിർവാഹക സമിതി അംഗം സി.വി. വർഗീസ് എന്നിവർ പങ്കെടുത്തു. സ്വദേശി ദർശൻ ഗ്രാമീണ ടൂറിസം പദ്ധതിയിൽപ്പെടുത്തി കേന്ദ്ര സർക്കാറിൽനിന്ന് ലഭ്യമായ 5.5 കോടി െചലവിൽ നിർമിക്കുന്ന എക്കോലോഗിൽ 12 ഡബിൾ റൂമുകളും റിസപ്ഷൻ കൗണ്ടർ, ഡൈനിങ് ഹാൾ, കിച്ചൺ എന്നിവയും സംസ്ഥാന ടൂറിസം വകുപ്പ് അഞ്ചുകോടി െചലവഴിച്ച് സ്ഥാപിക്കുന്ന യാത്രിനിവാസിൽ ഓഫിസ് റൂം, റസ്റ്റാറൻറ്, രണ്ട് ഡോർമിറ്ററികളിലായി 40 ബെഡ്, രണ്ട് സിംഗിൾ കോട്ടേജുകൾ, നാല് ഡബിൾ കോട്ടേജുകൾ, ഒരു സ്യൂട്ട് റും എന്നിവയുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.