കൊ​തു​ക് ശ​ല്യം രൂ​ക്ഷം; പ​ക​ർ​ച്ച​വ്യാ​ധി ഭീ​ഷ​ണി​യി​ൽ ജി​ല്ല

അടിമാലി: ജില്ലയിൽ കൊതുകുശല്യം രൂക്ഷമായി. ഇതോടെ, പകർച്ചവ്യാധി ഭീഷണിയിലാണ് ജനങ്ങൾ. വറ്റിവരണ്ട് ജലാശയങ്ങൾ മലിനമായതാണ് കൊതുക് പെരുകാൻ ഇടയാക്കുന്നത്. ഓടകളിലും മറ്റും മലിനജലം കെട്ടിക്കിടക്കുന്നത് ഒഴിവാക്കി പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ അധികൃതർ തയാറാകുന്നില്ല. ജില്ലയിലെ മിക്ക പഞ്ചായത്തുകളും ഫോഗിങ്, സ്േപ്രയിങ് തുടങ്ങിയ മുൻകരുതലുകൾ ഇതുവരെ സ്വീകരിച്ചിട്ടില്ല. നഗരങ്ങളിലെ കനാൽ വൃത്തിയാക്കാനും മാലിന്യം നീക്കാനും സർക്കാർ ഫണ്ട് അനുവദിച്ചെങ്കിലും ഇവ കടലാസിൽ ഒതുങ്ങുകയാണ്. ത്രിതല പഞ്ചായത്തുകളുടെ നേതൃത്വത്തിൽ നടന്ന കാനകൾ വൃത്തിയാക്കലും പൂർണമായും അവസാനിപ്പിച്ച സ്ഥിതിയാണ്. ഓടകളുടെ സ്ലാബുകൾ തകർന്നുകിടക്കുന്ന സ്ഥലങ്ങളിൽ വെള്ളം ഒഴുകിേപ്പാകാതെ മാലിന്യം കെട്ടിക്കിടക്കുകയാണ്. പല സ്ഥലങ്ങളിലും അസഹ്യമായ ദുർഗന്ധമാണ് അനുഭവപ്പെടുന്നത്. പനി ഉൾപ്പെടെ പകർച്ചവ്യാധികൾ പടരുമ്പോഴും കൊതുക് നശീകരണത്തിന് നടപടിയെടുക്കാതെ ആരോഗ്യവകുപ്പ് അധികൃതർ മൗനത്തിലാണ്. ഡെങ്കിപ്പനി, ചിക്കൻപോക്സ് തുടങ്ങിയ രോഗങ്ങൾ പടരാനും കൊതുകിെൻറ വ്യാപനം ഇടയാക്കുന്നതായി പറയുന്നു. അലക്ഷ്യമായുള്ള മാലിന്യം തള്ളലും കൊതുക് പെരുകാൻ കാരണമാകുന്നു. ഇതരജില്ലകളിൽനിന്ന് പല പ്രദേശങ്ങളിലും മാലിന്യം തള്ളുന്നത് ഏറെ നാളുകളായി തുടരുകയാണ്. പേരിന് മാത്രമുള്ള പ്രതിരോധ പ്രവർത്തനങ്ങൾ മാത്രമാണ് ആരോഗ്യവകുപ്പ് നടത്തുന്നതെന്നാണ് ആക്ഷേപം. ഇക്കാര്യത്തിൽ ആരോഗ്യവകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും തമ്മിലുള്ള ഏകോപനമില്ലായ്മയാണ് വിലങ്ങുതടിയാകുന്നത്. ജില്ലയിൽ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ പകുതിയിലേറെ ഒഴിവുകൾ നികത്താതെ കിടക്കുകയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ആദിവാസികളുള്ള അടിമാലി പഞ്ചായത്തിൽ മൂന്ന് ഹെൽത്ത് ഇൻസ്പെക്ടറുമാരുടെയും തസ്തിക ഒഴിഞ്ഞ് കിടക്കുന്നു. ഇത്തരത്തിൽ ഏല്ലാ പഞ്ചായത്തിലും ഒഴിവുകളുണ്ടെങ്കിലും സർക്കാർ ഇടുക്കിയോട് കടുത്ത അവഗണന കാണിക്കുകയാണെന്നാണ് ആരോപണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.