ജി​ല്ല​യി​ൽ മു​ങ്ങി​മ​ര​ണ​ം വ​ർ​ധി​ക്കു​ന്നു

തൊടുപുഴ: ജില്ലയിൽ പുഴകളിലും കയങ്ങളിലും മുങ്ങിമരിക്കുന്നവരുടെ എണ്ണം വർധിക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ ജില്ലയിൽ ജലാശയത്തിൽ പൊലിഞ്ഞത് ആറ് ജീവനുകളാണ്. ഇവരിൽ മുതിർന്നവരും കുട്ടികളും ഉൾപ്പെടും. ഏറ്റവും ഒടുവിൽ ശനിയാഴ്ച തൊടുപുഴ ആറിെൻറ കുളിക്കടവിൽ കുളിക്കാനിറങ്ങിയ മുതലയാർമഠം കണ്ണോലിൽ ആദർശാണ് (27) മരിച്ചത്. കഴിഞ്ഞ ആറിന് കോളപ്ര തലയനാട് മലങ്കര ജലാശത്തിൽ നീന്തുന്നതിനിടെ കാണാതായ മൂലമറ്റം സ്വദേശി അഴകത്ത് ജോസിനാണ് (15) ആദ്യം മരിച്ചത്. കഴിഞ്ഞ ഒമ്പതിന് മുത്തശ്ശിക്കൊപ്പം തൊടുപുഴയാറ്റിൽ കുളിക്കാനിറങ്ങിയ നാഗർകോവിൽ സ്വദേശികളായ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപെട്ട് മരിച്ചിരുന്നു. ഫെസ്റ്റസ് (15), ഫുള്ളർ (13) എന്നിവരാണ് കാഞ്ഞിരമറ്റത്തെ കടവിൽ ഒഴുക്കിൽപെട്ടത്. ഡാം അടച്ച് പിറ്റേദിവസമാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. പുഴയിലെ വെള്ളത്തിെൻറ അളവ് തിരിച്ചറിയാതെ ഇറങ്ങുന്നതാണ് അപകടത്തിന് കാരണം. പാറക്കുളത്തിൽ കുളിക്കാനിറങ്ങിയ ചേലച്ചുവട് കത്തിപ്പാറ തടത്തിനാനിക്കൽ ബിനോയി (44) മരിക്കുന്നത് 13നാണ്. മാതൃസഹോദരെൻറ വീട്ടിൽ പെസഹ ആചരണത്തിനെത്തിയതായിരുന്നു ബിനോയിയും കുടുംബവും. മകളുടെ കൺമുന്നിലാണ് ബിനോയി വെള്ളത്തിൽ താഴ്ന്നുപോയത്. ശാന്തമ്പാറ കുത്തുങ്കൽ സ്വദേശി സെൽവകുമാറിനെയും (23) സമീപത്തെ ഡാമിൽ മരിച്ചനിലയിൽ കണ്ടെത്തിയത് ഇതേ ദിവസമാണ്. ബൈക്കിരിക്കുന്നതുകണ്ട് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തുന്നത്. അവധി ആഘോഷിക്കാനെത്തി ജീവന്‍ നഷ്ടപ്പെട്ടവരാണ് ദുരന്തത്തിനിരയായവരില്‍ കൂടുതലും. ഹൈറേഞ്ചിലെ പുഴകളും വെള്ളച്ചാട്ടങ്ങളും മരണക്കെണികളാകുമ്പോള്‍ വേണ്ടത്ര സുരക്ഷ ഒരുക്കാന്‍ കഴിയാതെ അധികാരികള്‍ ഇരുട്ടില്‍ തപ്പുന്നു. കല്ലാര്‍, പൊന്മുടി, മുതിരപ്പുഴ, അമ്പഴച്ചാല്‍, കുണ്ടള, മാട്ടുപ്പെട്ടി, ആറ്റുകാട്ട്, ദേവിയാര്‍ തുടങ്ങിയ പുഴകളിലും ജലാശയങ്ങളിലും മുങ്ങിമരിച്ചവരുടെ നീണ്ട പട്ടികതന്നെയുണ്ട്. ഹൈറേഞ്ചിലെത്തുന്ന വിനോദസഞ്ചാരികളാണ് കൂടുതല്‍. ഇക്കൂട്ടത്തില്‍ വിദേശികളുമുണ്ട്. അപകട സാധ്യതയുള്ള സ്ഥലത്തെക്കുറിച്ച് കാര്യമായ ബോധവത്കരണം നടത്താത്തതും മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കാത്തതുമാണ് അപകടങ്ങൾ പെരുകാൻ കാരണം. അപകടത്തില്‍പ്പെടുന്നവരെ യഥാസമയം ആശുപത്രിയിെലത്തിക്കാന്‍ കഴിയാതെവരുന്നതും അപകടങ്ങളുടെ തീവ്രത വര്‍ധിപ്പിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.