സ​ത്ര​ത്തി​ൽ കൈ​യേ​റ്റം ഒ​ഴി​പ്പി​ച്ചു

വണ്ടിപ്പെരിയാർ: സത്രത്തിൽ സ്വകാര്യ വ്യക്തികൾ ചേർന്ന് കൈയേറിയ റവന്യൂ ഭൂമി തിരിച്ചുപിടിച്ചു. സർവേ നമ്പർ 182ൽ ഉൾപ്പെട്ട സർക്കാർ ഭൂമിയാണ് റവന്യൂ ഉദ്യോഗസ്ഥർ ഒഴിപ്പിച്ചത്. സത്രം, വണ്ടിപ്പെരിയാർ സ്വദേശികൾ ചേർന്നാണ് സത്രത്തിൽ ഭൂമി കൈയേറിയത്. സത്രത്തിൽ ഇവരുടെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ മറവിലാണ് റവന്യൂ ഭൂമി കൈയേറിയത്. കൈയേറ്റ ഭൂമിയിൽ വേലികെട്ടി തിരിച്ചിരുന്നു. ഭൂസംരക്ഷണ സേനയുടെ സഹായത്തോടെ ഇത് നീക്കം ചെയ്തു. ഇതിനിടെ, വണ്ടിപ്പെരിയാർ സ്വദേശിയുടെ കൈവശം ഭൂമിയുടെ രേഖകൾ ഉണ്ടെന്ന അവകാശവാദവുമായി ഒരാൾ രംഗത്ത് വന്നു. ഇയാളോട് ചൊവ്വാഴ്ച മഞ്ചുമല വില്ലേജ് ഓഫിസിൽ രേഖകൾ ഹാജരാക്കാൻ നിർദേശിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 10ന് പീരുമേട് തഹസിൽദാർ കെ.എൻ. വിജയൻ, മഞ്ചുമല വില്ലേജ് ഓഫിസർ പ്രീതാകുമാരി എന്നിവരടങ്ങുന്ന റവന്യൂ സംഘം സ്ഥലത്ത് എത്തി കൈയേറ്റം ഒഴിപ്പിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.