കുമളി: പെരിയാർ വനമേഖലയിൽനിന്ന് ജനവാസ കേന്ദ്രത്തിലെത്തിയ കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മക്ക് ഗുരുതര പരിക്കേറ്റു. കുമളി റോസാപ്പൂക്കണ്ടം സ്വദേശി ജെസി ജോണിനാണ് (56) പരിക്കേറ്റത്. ഇവരെ കുമളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും ഡോക്ടറും മറ്റുള്ളവരും ആവശ്യമായ ചികിത്സ നൽകിയില്ലെന്ന് പരാതിയുണ്ട്. തിങ്കളാഴ്ച രാവിലെ 11.30ഒാടെയാണ് സംഭവം. വീടിന് സമീപത്തെ വാട്ടർ ടാങ്കിൽനിന്ന് വെള്ളം എടുക്കുന്നതിനായി പോകുന്നതിനിെടയാണ് വീട്ടമ്മയെ പന്നി ആക്രമിച്ചത്. തലക്കും കാലിനും ഗുരുതര പരിക്കേറ്റ ജെസിയെ പിന്നീട് തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടമ്മയെ കുമളി സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും മുറിവുകൾ വെച്ചുകെട്ടാതെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഡോക്ടർ നിർദേശിക്കുകയായിരുന്നുവെന്ന് ഭർത്താവ് ജോൺ പറഞ്ഞു. വനമേഖലയിൽനിന്ന് ജനങ്ങൾ തിങ്ങിപ്പാർക്കുന്നതും വിദേശികൾ ഉൾെപ്പടെ വിനോദസഞ്ചാരികൾ താമസിക്കാനെത്തുന്നതുമായ പ്രദേശത്ത് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത് നാട്ടുകാരെ ഭീതിയിലാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.