തൊടുപുഴ: തൊടുപുഴയാറിൽ കുളിക്കുന്നതിനിടെ പേരക്കുട്ടികൾക്കൊപ്പം ഒഴുക്കിൽപെട്ട മുത്തശ്ശിക്ക് രക്ഷകനായത് അഖിൽ ടോമി. കുളിക്കാനിറങ്ങിയ നാഗർകോവിൽ സ്വദേശികളായ ലക്ഷ്മി, ഇവരുടെ പേരമക്കളായ ഫെസ്റ്റസ്, ഫുള്ളർ എന്നിവരാണ് ഞായറാഴ്ച വൈകീട്ട് നാലരയോടെ തൊടുപുഴ ആറിൽ ഒഴുക്കിൽപെട്ടത്. അവധി ആഘോഷിച്ച് കൂട്ടുകാർെക്കാപ്പം കുളിക്കുകയായിരുന്നു അഖിൽ. സമീപത്തെ കുളിക്കടവിൽനിന്ന് ശബ്ദംകേട്ട് ആറിലേക്ക് നോക്കുമ്പോൾ മൂന്നുപേർ ഒഴുകിപ്പോകുന്നതാണ് കണ്ടത്. ഉടൻ ആറിലേക്കുചാടി ലക്ഷ്മിയുടെ മുടിയിൽ പിടുത്തമിട്ടു. അവര ഏറെ പണിപ്പെട്ട് കരെക്കത്തിച്ചു. ബാക്കി രണ്ടുപേരെ രക്ഷിക്കാനായി വീണ്ടും ആറ്റിലേക്ക് ചാടിയെങ്കിലും അവർ ഒഴുക്കിൽപെട്ട് താഴോട്ട് പോയിരുന്നു. അഖിലിെനാപ്പം ഉണ്ടായിരുന്ന മറ്റു കുട്ടികൾ ഒച്ചവെച്ചതോടെ താഴെ കുളിച്ചുകൊണ്ടുനിന്ന ചിലർ ആറ്റിലേക്ക് ചാടി ഒരുകുട്ടിയെ പിടിച്ചുവെങ്കിലും കരെക്കത്തിക്കാനായില്ല. അവരുടെ കൈയിൽനിന്ന് വഴുതിപ്പോയതായി അഖിൽ പറയുന്നു. അറക്കപ്പാറ പുളിക്കൽ ടോമി- റോസമ്മ ദമ്പതികളുടെ മകനാണ് അഖിൽ. തൊടുപുഴ സെൻറ് സെബാസ്റ്റ്യൻ സ്കൂളിലെ പത്താം തരം വിദ്യാർഥിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.