മൂലമറ്റം: മൂലമറ്റം മേഖലയിൽ വീണ്ടുമുണ്ടായ പേപ്പട്ടിയുടെ ആക്രമണത്തിൽ നിരവധി വളർത്തുമൃഗങ്ങൾക്ക് കടിയേറ്റു. ഞായറാഴ്ച രാവിലെ രണ്ടു നായ്ക്കളെയാണ് പേ ഇളകിയ നിലയിൽ കണ്ടത്. ഇതിൽ ഒന്നിനെ നാട്ടുകാർ ഉച്ചയോടെ തല്ലിക്കൊന്നു. കെ.എസ്.ഇ.ബി ക്വാർട്ടേഴ്‌സിനു സമീപമാണ് രാവിലെ ഇവയിൽ ഒന്നിനെ കണ്ടത്. ഇത് പിന്നീട് ചേറാടി പട്ടിക വർഗ സെറ്റിൽമെൻറിലെത്തുകയായിരുന്നു. ഇതോടെ പ്രദേശവാസികൾ ഭീതിയിലാണ്. ആളുകൾ പുറത്തിറങ്ങാൻ പോലും ഭയപ്പെടുന്ന സാഹചര്യമായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടായിട്ടില്ല. ഇതിനിടെ, മൃഗസംരക്ഷണ വകുപ്പിൽനിന്ന് ഉദ്യോഗസ്ഥരെത്തി നായുടെ ആക്രമണത്തിൽ പരിക്കേറ്റ വളർത്തുമൃഗങ്ങൾക്ക് പ്രാഥമിക ശുശ്രൂഷയും പ്രതിരോധ കുത്തിവെപ്പും നൽകി. അറക്കുളം, മൂലമറ്റം, മണപ്പാടി, പതിപ്പള്ളി, കെ.എസ്.ഇ.ബി കോളനി തുടങ്ങി ജനവാസ കേന്ദ്രങ്ങളിലെല്ലാം നായ് ഭീതി വിതക്കുകയാണ്. കഴിഞ്ഞ ദിവസം ഏഴുപേർക്ക് പേപ്പട്ടിയുടെ കടിയേറ്റിരുന്നു. കന്നുകാലികൾക്ക് കടിയേറ്റതായി സൂചനയുള്ളതിനാൽ പലയിടത്തും പാൽ വാങ്ങാൻപോലും ആളുകൾ മടിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.