മൂന്നാർ: മികച്ച കർഷകനുള്ള അവാർഡ് നേടിയ കർഷകെൻറ കൃഷിത്തോട്ടം കാട്ടാനകൾ നശിപ്പിച്ചു. ദേവികുളം പഞ്ചായത്തിെൻറ കർഷക അവാർഡ് ജേതാവ് പീറ്ററിനാണ് ഇൗ ദുർഗതി. ആറു ദിവസമായി വീട്ടുമുറ്റത്തെത്തുന്ന കാട്ടാനകൾ മാസങ്ങളായി കാത്തുസൂക്ഷിച്ച വിവിധയിനം വാഴകൾ, ഫാഷൻ ഫ്രൂട്ട് തുടങ്ങി നിരവധി പഴവർഗ കൃഷികളാണ് നശിപ്പിച്ചത്. ഫോണും നിശ്ചലമാക്കി. വൈദ്യുതി വിേച്ഛദിച്ച് ശബ്ദമുണ്ടാക്കാതെ വീട്ടിൽ കഴിയുന്ന ഇവർ കാട്ടാനകളെ തുരത്തണമെന്ന് ആവശ്യപ്പെട്ട് ഇതിനകം മുട്ടാത്ത വാതിലുകളില്ല. കാട്ടാനകളെ തുരത്തണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ജനകീയ സംരക്ഷണ സമിതി നേതൃത്വത്തിൽ ദേശീയപാതയും ദേവികുളം ഡി.എഫ്.ഒ ഓഫിസും ഉപരോധിച്ചെങ്കിലും തുടർനടപടിയുണ്ടായില്ല. ദേവികുളത്ത് അക്രമം നടത്തുന്ന കാട്ടാനയെ തുരത്താൻ വകുപ്പ് മന്ത്രി ദ്രുതകർമ സേനയെ നിയോഗിക്കുമെന്ന് അറിയിെച്ചങ്കിലും പ്രഖ്യാപനത്തിൽ ഒതുങ്ങി. കഴിഞ്ഞദിവസം ദേവികുളത്തെ കുരിശടിയിൽ തിരി കത്തിച്ചുമടങ്ങിയ തൊഴിലാളിയെ കാട്ടാന ആക്രമിച്ചു കൊന്നിരുന്നു. വെള്ളിയാഴ്ച പൊലീസ് സ്റ്റേഷനു സമീപത്ത് തൊഴിലാളികളുമായി മൂന്നാറിലേക്ക് വരുകയായിരുന്ന ഓട്ടോയും കാട്ടാന തകർത്തിരുന്നു. കമ്പനിയുടെ നെറ്റിക്കുടി എസ്റ്റേറ്റിലേക്ക് പോയ ട്രാക്ടർ തുമ്പിക്കൈകൊണ്ട് പിടിച്ചുവലിച്ചതും കഴിഞ്ഞദിവസമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.