തൊടുപുഴ: സാക്ഷരത മിഷനിലെ പ്രേരക്മാരെ പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തി സി.പി.എം അനുകൂല സംഘടനയായ കെ.എസ്.പി.എ വ്യാപക പണപ്പിരിവ് നടത്തുന്നതായി പരാതി. സാക്ഷരത മിഷൻ പ്രേരക്മാരുടെ വേതനവർധന നടപ്പാക്കിയത് ഇടത് സർക്കാറാണെന്നും അതിനാൽ ഒരു മാസത്തെ വേതനം സംഘടനയുടെ പ്രവർത്തന ഫണ്ടിലേക്ക് നൽകണമെന്നുമാണത്രേ ആവശ്യപ്പെടുന്നത്. പണം നൽകിയില്ലെങ്കിൽ തുടർ വിദ്യാകേന്ദ്രങ്ങൾ നിർജീവമാണെന്ന് സാക്ഷരത മിഷൻ ഡയറകടർക്ക് റിപ്പോർട്ട് നൽകി അടച്ചുപൂട്ടിക്കുമെന്നാണ് ഭീഷണി. കഴിഞ്ഞദിവസം അവധിയെടുത്ത് ആശുപത്രിയിൽ പോയ പ്രേരകിന് മെമ്മോ നൽകിയത് വിവാദമായിരുന്നു. പിന്നീട് ജില്ല കോഒാഡിനേറ്റർ ഇടപെട്ട് നടപടി മരവിപ്പിച്ചു. ചട്ടവിരുദ്ധമായി നിലവിൽ പ്രവർത്തിക്കുന്നത് പുറപ്പുഴ ഗ്രാമപഞ്ചായത്ത് കെട്ടിടത്തിലാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ വിഷയങ്ങൾ കാണിച്ച് സാക്ഷരത മിഷൻ ഡയറക്ടർക്ക് പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.