തൊടുപുഴ: തൊടുപുഴ ന്യൂമാൻ കോളജിൽ അരങ്ങേറിയ അക്രമസംഭവത്തിൽ പ്രതിഷേധിച്ച് വിദ്യാർഥികളെയും അധ്യാപകരെയും രക്ഷാകർത്താക്കളെയും അണിനിരത്തി കോതമംഗലം രൂപത അധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിലിെൻറ നേതൃത്വത്തിൽ ശനിയാഴ്ച 2.30ന് പ്രതിഷേധറാലി നടക്കും. തുടർച്ചയായി രണ്ടാം തവണയും നാക് എ േഗ്രഡ് നേടി മികവിെൻറ ഉന്നതിയിൽ നിൽക്കുമ്പോഴാണ് ഒരുപറ്റം സാമൂഹിക വിരുദ്ധർ വിദ്യാർഥി രാഷ്ട്രീയത്തിെൻറ പേരിൽ പ്രിൻസിപ്പലിനെ ബന്ദിയാക്കുകയും ഓഫിസ് തല്ലിത്തകർക്കുകയും ചെയ്തതെന്ന് കോളജ് അധികൃതർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോടതി ഉത്തരവുപ്രകാരം രാഷ്ട്രീയം നിരോധിക്കപ്പെട്ട കലാലയത്തിൽ പുറത്തു നിന്നെത്തിയ എസ്.എഫ്.ഐ അക്രമിസംഘമാണ് വിലപിടിച്ച രേഖകളും വസ്തുവകകളും നശിപ്പിച്ചത്. നാൽപത് ശതമാനത്തിൽ താഴെ മാത്രം ഹാജരുള്ള വിദ്യാർഥിയെ പരീക്ഷ എഴുതിക്കണമെന്നും കോളജ് അച്ചടക്കസമിതി സസ്പെൻഡ് ചെയ്ത വിദ്യാർഥിയെ തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ടാണ് എസ്.എഫ്.ഐ അക്രമം നടത്തിയത്. ഇൗ രണ്ട് ആവശ്യങ്ങളും സർവകലാശാല ചട്ടത്തിന് വിരുദ്ധമാണ്. സമരം നടത്തിയവരിൽ ഒരാൾ പോലും ന്യൂമാൻ കോളജിലെ വിദ്യാർഥിയല്ലെന്നും അവർ പറഞ്ഞു. ഇതിനെതിരെ പ്രതിഷേധിക്കണമെന്ന് പൊതുസമൂഹത്തിെൻറയും കലാലയസമൂഹത്തിെൻറയും ആവശ്യം മുൻനിർത്തിയാണ് റാലി. അക്രമരാഷ്ട്രീയത്തെ ഇനിയും പുറന്തള്ളിയില്ലെങ്കിൽ പൊതുസമൂഹത്തിെൻറ നിലനിൽപ് അപകടത്തിലാകും. പ്രിൻസിപ്പൽ ഫാ. ഡോ. വിൻസെൻറ് ജോസഫ്, ബർസാർ ഫാ. തോമസ് പൂവത്തുങ്കൽ, പി.ടി.എ വൈസ് പ്രസിഡൻറ് തോമസുകുട്ടി കുര്യൻ, പോൾ കുഴിപ്പിള്ളി, പ്രഫ. ജോസ് മാത്യു എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.