കാ​ത്തി​രി​പ്പി​ന്​ അ​റു​തി; വോ​ൾ​​േ​ട്ട​ജ്​ ക്ഷാ​മ​ത്തി​നു​ പ​രി​ഹാ​ര​മാ​യി

രാജകുമാരി: വര്‍ഷങ്ങളായി വോള്‍ട്ടേജ് ക്ഷാമം നേരിട്ട കുളപ്പാറച്ചാല്‍, മുനിയറച്ചാല്‍ നിവാസികളുടെ കത്തിരിപ്പിനു വിരാമമായി. ഒരു വര്‍ഷം മുമ്പ് നിര്‍മാണജോലികള്‍ പൂര്‍ത്തീകരിച്ച 11 കെ.വി വൈദ്യുതി ലൈനിെൻറ ഉദ്ഘാടനം നടന്നു. നൂറിലധികം കുടുംബങ്ങൾ തിങ്ങിപ്പാര്‍ക്കുന്ന കുളപ്പാറച്ചാല്‍, മുനിയറച്ചാലില്‍ നിവാസികളുടെ പരാതിയെ തുടർന്നാണ് വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാന്‍ കുളപ്പാറച്ചാലില്‍നിന്ന് 11 കെ.വി വൈദ്യുതി ലൈന്‍ വലിച്ച് മുനിയറച്ചാലില്‍ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ചത്. എന്നാൽ, സാങ്കേതിക കാരണങ്ങളാല്‍ പദ്ധതിയുടെ ഉദ്ഘാടനം നീളുകയായിരുന്നു. പദ്ധതിയുടെ സ്വിച്ച് ഓണ്‍പഞ്ചായത്ത് പ്രസിഡൻറ് പി.ടി. എല്‍ദോ നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടിസി ബിനു, വൈദ്യുതി വകുപ്പ് അസി. എൻജിനീയര്‍ സി.ഐ. സോമന് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.