മൂന്നരക്കിലോ കഞ്ചാവുമായി മൂന്ന് യുവാക്കള്‍ പിടിയില്‍

കുമളി: സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ വില്‍പനക്കായി കൊണ്ടുപോയ കഞ്ചാവുമായി മൂന്നുപേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കൊച്ചി പള്ളുരുത്തി തുണ്ടിപ്പറമ്പില്‍ വീട്ടില്‍ സുഭാഷ് എന്ന ഷാജഹാന്‍ (31), കൊച്ചി നായരമ്പലം ചൂരക്കുഴി വീട്ടില്‍ ജോസ് (27), കോട്ടയം നീണ്ടൂര്‍ ചാമക്കാലായില്‍ മണിക്കുട്ടന്‍ (18) എന്നിവരാണ് പിടിയിലായത്. ഇതില്‍ ഷാജഹാന്‍െറ പക്കല്‍നിന്ന് രണ്ട് കിലോയും ജോസിന്‍െറ കൈവശംനിന്ന് 1.250 കിലോയും മണിക്കുട്ടന്‍െറ പക്കല്‍നിന്ന് 100 ഗ്രാം കഞ്ചാവും എക്സൈസ് സംഘം കണ്ടെടുത്തു. തമിഴ്നാട്ടിലെ കമ്പത്തുനിന്ന് 20,000 രൂപക്കാണ് രണ്ടുകിലോ കഞ്ചാവ് വാങ്ങിയതെന്ന് പിടിയിലായ പ്രതി ഷാജഹാന്‍ പറഞ്ഞു. ചെറിയ പൊതികളാക്കി 500 രൂപ നിരക്കിലാണ് കഞ്ചാവ് വില്‍പന. സംസ്ഥാന അതിര്‍ത്തി ചെക്പോസ്റ്റില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ ടി.ആര്‍. ശെല്‍വരാജന്‍െറ നേതൃത്വത്തില്‍ നടത്തിയ പരിശോധനക്കിടെയാണ് ബാഗില്‍ കഞ്ചാവുമായി അതിര്‍ത്തി കടന്ന് വന്ന ഷാജഹാന്‍ പിടിയിലായത്. വണ്ടിപ്പെരിയാര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ സി.കെ. സുനില്‍രാജ്, ഉദ്യോഗസ്ഥരായ ബി. രാജ്കുമാര്‍, അനീഷ്, പി.ഡി. സേവ്യര്‍, കൃഷ്ണകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ജോസ്, മണിക്കുട്ടന്‍ എന്നിവരെ പിടികൂടിയത്. മത്സ്യ തൊഴിലാളിയാണ് പിടിയിലായ ജോസ്. തമിഴ്നാട്ടില്‍നിന്ന് 10,000 രൂപക്ക് വാങ്ങിയ കഞ്ചാവ് തിരുവനന്തപുരത്തത്തെിച്ചാണ് വില്‍പന. മണിക്കുട്ടന്‍െറ ശരീരത്തില്‍ ഒളിപ്പിച്ച നിലയിലാണ് 100 ഗ്രാം കഞ്ചാവ് കണ്ടത്തെിയത്. പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.