പീരുമേട്: കാവേരി നദിയിലെ വെള്ളം വിതരണം ചെയ്യുന്നതിലെ തര്‍ക്കത്തത്തെുടര്‍ന്ന് കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ ബന്ദ്, വഴിതടയല്‍, സംഘര്‍ഷം എന്നിവ ഇടുക്കി ജില്ലക്ക് ചാകരയായി. ഓണാവധിക്കാലത്ത് ഇരു സംസ്ഥാനങ്ങളിലും സംഘര്‍ഷാവസ്ഥയായതിനാല്‍ മലബാര്‍മേഖലയില്‍നിന്ന് വിനോദസഞ്ചാരികള്‍ ഇങ്ങോട്ടുള്ള യാത്ര ഉപേക്ഷിച്ച് ഇടുക്കിയിലേക്ക് ചേക്കേറിയതിനാല്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. കര്‍ണാടകയിലെ വിവിധസ്ഥലങ്ങളിലും തമിഴ്നാട്ടിലെ ഊട്ടി, കൊടൈക്കനാല്‍ തുടങ്ങിയ തണുപ്പേറിയ സ്ഥലങ്ങളും സന്ദര്‍ശിക്കുന്നവര്‍ ഹൈറേഞ്ചിലെ തണുത്ത പ്രദേശങ്ങളായ മൂന്നാര്‍, വാഗമണ്‍, പീരുമേട് മേഖലകള്‍ തെരഞ്ഞെടുത്തു. കാറ്റും മൂടല്‍മഞ്ഞും തണുപ്പും അഗാധകൊക്കകള്‍, പുല്‍മേടുകള്‍, മലനിരകള്‍ എന്നിവയെല്ലാം സഞ്ചാരികള്‍ക്ക് ഹൃദ്യമായി. കാസര്‍കോട്, പാലക്കാട്, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂര്‍ മേഖലകളില്‍ നിന്നാണ് സഞ്ചാരികള്‍ പ്രവഹിച്ചത്. ഓണദിവസം ഉച്ചക്കുശേഷം ആരംഭിച്ച തിരക്ക് ശനിയാഴ്ച രാത്രിയാണ് അവസാനിച്ചത്. വാഗമണ്‍, പരുന്തുംപാറ എന്നീ സ്ഥലങ്ങളില്‍ പ്രതിദിനം 3000ത്തില്‍പരം വാഹനങ്ങളാണ് എത്തിയത്. ദേശീയപാത 183ല്‍ മുണ്ടക്കയം- കുമളി റൂട്ടില്‍ വാഹനങ്ങളുടെ ബാഹുല്യം ഗതാഗതക്കുരുക്കിനും ഇടയാക്കി. ചെറിയ ജങ്ഷനുകളിലെ കടകളിലും ഹോട്ടലുകളിലും വന്‍തിരക്കും അനുഭവപ്പെട്ടു. സഞ്ചാരികളുടെ പ്രവാഹം വ്യാപാരമേഖലക്ക് ഉണര്‍വായി. ലോഡ്ജുകള്‍, റിസോര്‍ട്ടുകള്‍, ഹോം സ്റ്റേകള്‍ എന്നിവയെല്ലാം നിറഞ്ഞു. മുറി ലഭിക്കാത്തവര്‍ വാഹനങ്ങളിലാണ് ഉറങ്ങിയത്. മലബാര്‍ മേഖലകളില്‍നിന്ന് ഹൈറേഞ്ചിലേക്ക് സഞ്ചാരികളുടെ വന്‍പ്രവാഹം ആദ്യമായാണ് ഉണ്ടായതെന്ന് വ്യാപാരികള്‍ പറഞ്ഞു. പരുന്തുംപാറ, വാഗമണ്‍, പാഞ്ചാരിമേട്, മദാന്മക്കുളം എന്നീ സ്ഥലങ്ങളും സഞ്ചാരികളുടെ മനംകവര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.