കുളിക്കാനിറങ്ങി ചളിയില്‍ പൂണ്ട വിദ്യാര്‍ഥിയെ യുവാക്കള്‍ രക്ഷിച്ചു

തൊടുപുഴ: കുളത്തില്‍ കുളിക്കാനിറങ്ങി ചളിയില്‍ പൂണ്ടുപോയ വിദ്യാര്‍ഥിയെ യുവാക്കള്‍ സാഹസികമായി രക്ഷപ്പെടുത്തി. ഏഴല്ലൂര്‍ മൈലാടുംപാറ ചിറയില്‍ ഞായറാഴ്ച വൈകീട്ട് മൂന്നിനാണ് സംഭവം. ഏഴല്ലൂര്‍ കാവിശേരില്‍ അഷ്കര്‍ സുധീറിനെയാണ് (15) പുള്ളിക്കുടിയില്‍ അജ്മല്‍ ബഷീര്‍, പാലമലയില്‍ സനീര്‍ എന്നിവര്‍ ചേര്‍ന്ന് രക്ഷിച്ചത്. പത്തോളം കുട്ടികള്‍ചേര്‍ന്നാണ് കുളിക്കാനിറങ്ങിയത്. നീന്തുന്നതിനിടെ അഷ്കര്‍ കുളത്തിന് നടുവില്‍ പായലും ചളിയുമുള്ള ഭാഗത്ത് പൂണ്ടുപോയി. ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ കരക്കത്തെി നാട്ടുകാരെ വിവരമറിയിച്ചു. ഓടിയത്തെിയ അജ്മലും സനീറും കുളത്തില്‍ ചാടി അഷ്കറിനെ കരക്കെടുത്ത് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് നിസാര്‍ പഴേരിയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിലുണ്ടായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച അഷ്കര്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. അല്‍അസ്ഹര്‍ പബ്ളിക് സ്കൂള്‍ 10ാം ക്ളാസ് വിദ്യാര്‍ഥിയാണ് അഷ്കര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.