ചെറുതോണി: കോഴികളെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു. കഞ്ഞിക്കുഴി പുന്നയാര്‍ പുതിയാപറമ്പില്‍ ബിനുവിന്‍െറ 15 കോഴിയെയാണ് തെരുവുനായ്ക്കള്‍ കൊന്നത്. ബിനുവും കുടുംബവും ഉപ്പുതോട്ടിലുള്ള കുടുംബ വീട്ടില്‍ പോയിരുന്നതിനാല്‍ വീട്ടില്‍ ആരും ഇല്ലായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മുട്ടയിടാറായ കോഴികളെ തെരുവുനായ്ക്കള്‍ ആക്രമിച്ചത്. ബിനു വളര്‍ത്തുന്ന 30 കോഴികളെ വലകൊണ്ട് നിര്‍മിച്ച കൂട്ടിനുള്ളിലാണ് വളര്‍ത്തുന്നത്. വല കടിച്ചുകീറി അകത്തുകടന്ന നായ്ക്കള്‍ കോഴികളെ ആക്രമിച്ച് കൊല്ലുകയായിരുന്നു. കോഴികളുടെ കരച്ചില്‍ കേട്ട് അയല്‍വാസികള്‍ ഓടിയത്തെിയപ്പോള്‍ നായ്ക്കള്‍ രക്ഷപ്പെട്ടു. കുറെ കോഴികളെ നായ്ക്കള്‍ തിന്നശേഷം ബാക്കി കുട്ടിനുള്ളില്‍ ഉപേക്ഷിച്ചു. പ്രദേശങ്ങളില്‍ അടുത്തിടെ തെരുവുനായ്ക്കള്‍ കോഴികളെ പിടിച്ചിരുന്നു. നാലോളം കുട്ടികളെയും തെരുവുനായ്ക്കള്‍ ആക്രമിച്ചതായി പ്രദേശവാസികള്‍ പറഞ്ഞു. പുന്നയാറിന് ഒരു കിലോമീറ്റര്‍ അകലെയുള്ള തേക്കിന്‍ കൂപ്പിന് സമീപത്ത് താമസിക്കുന്ന ഒരാള്‍ക്ക് 15 നായ്ക്കള്‍ ഉണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. ഈ നായ്ക്കളെ പൂട്ടിയിടാറില്ല. ഇതില്‍പെട്ട നായ്ക്കളാണ് ഇതിനുപിന്നിലെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഇതുസംബന്ധിച്ച് കഞ്ഞിക്കുഴി പഞ്ചായത്തില്‍ പരാതി നല്‍കുമെന്ന് ബിനു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.