തൊടുപുഴ: തൊടുപുഴ നഗരത്തിലെ ഗതാഗത പരിഷ്കരണം ഊരാക്കുടുക്കില്‍. കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ യൂനിയനും സ്വകാര്യ ബസുടമകളും പരിഷ്കരണത്തിനെതിരെ രംഗത്തിറങ്ങി. കെ.എസ്.ആര്‍.ടി.സി സ്വകാര്യ ബസുകള്‍ തമ്മിലുള്ള സംഘര്‍ഷത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഞായറാഴ്ച ട്രാഫിക് അഡൈ്വസറി കമ്മിറ്റിയുടെ തീരുമാനം ലംഘിച്ച് കെ.എസ്.ആര്‍.ടി.സി ബസുകള്‍ ചിലത് ബലമായി യൂനിയന്‍ നേതാക്കള്‍ ഇടപെട്ട് വഴി തിരിച്ചുവിട്ടു. കെ.എസ്.ആര്‍.ടി.സി ഗതാഗത പരിഷ്കരണം ബഹിഷ്കരിക്കുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ¥്രെപവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷന്‍ രംഗത്തത്തെി. കെ.എസ്.ആര്‍.ടി.സിയുടെ നിലപാടിതാണെങ്കില്‍ പ്രൈവറ്റ് ബസുകള്‍ മങ്ങാട്ടുകവല സ്റ്റാന്‍ഡില്‍ പോകണമെന്ന തീരുമാനം പുന$പരിശോധിക്കുമെന്ന് ഇവര്‍ പറഞ്ഞു. തൊടുപുഴയിലെ ഗതാഗതപരിഷ്കാരം അമ്പേ പാളിപ്പോകുന്ന അവസ്ഥയാണ്. ജൂണ്‍ 26നാണ് ഗതാഗത പരിഷ്കരണം നടപ്പാക്കിയത്. കെ.എസ്.ആര്‍.ടി.സി പരിമിത സ്റ്റോപ് ബസുകള്‍ വെങ്ങല്ലൂര്‍ നാലുവരിപ്പാത വഴി മങ്ങാട്ടുകവലയിലത്തെി പഞ്ച് ചെയ്തതിന് ശേഷം വിമലാലയം വഴി കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡില്‍ എത്തണമെന്നും സ്വകാര്യ ബസുകള്‍ ആനക്കൂട് കവല ജിനദേവന്‍ റോഡ് വഴി മങ്ങാട്ടുകവലയിലത്തെി പഞ്ച് ചെയ്ത് തുടര്‍ന്ന് വിമലാലയം വഴി മൂപ്പില്‍ കടവ് പാലം കടന്ന് കോതായിക്കുന്ന് ബൈപാസിലത്തെണം. ചില കോണ്‍ഗ്രസ് യൂനിയന്‍ നേതാക്കള്‍ ഒഴികെ മുഴുവന്‍ കൗണ്‍സിലര്‍മാരും യൂനിയന്‍ നേതാക്കളും കെ.എസ്.ആര്‍.ടി.സി പ്രതിനിധിയും പരിഷ്കാരങ്ങള്‍ അംഗീകരിച്ചിരുന്നു.എന്നാല്‍, പിന്നീടാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. ലാഭത്തിലായിരുന്ന തൊടുപുഴ ഡിപ്പോയില്‍ ദിവസവരുമാനത്തില്‍ ഗണ്യമായ ഇടിവുണ്ടാകുന്നുണ്ടെന്ന് കണ്ടത്തെി. ഇപ്പോള്‍ പരിഷ്കരണം ബഹിഷ്കരിക്കാനാണ് കെ.എസ്.ആര്‍.ടി. ഇ അസോസിയേഷന്‍ -സി.ഐ.ടി.യു തീരുമാനം. ഓണം കഴിഞ്ഞശേഷം വിഷയത്തില്‍ പണിമുടക്കും നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.