കുമളി: സംസ്ഥാന അതിര്‍ത്തിയില്‍ ക്ഷീരവികസന വകുപ്പ് പാല്‍ പരിശോധന തുടങ്ങിയതോടെ ബുധനാഴ്ച അതിര്‍ത്തി കടന്നത്തെിയത് ഒരു ടാങ്കര്‍ ലോറി മാത്രം. സംസ്ഥാനത്തേക്ക് നിരവധി വാഹനങ്ങളില്‍ പാല്‍ എത്തിക്കുന്നവര്‍ പരിശോധന തുടങ്ങിയതോടെ മറ്റുവഴികള്‍ തേടിയതായാണ് വിവരം. ഓണക്കാലത്തോട് അനുബന്ധിച്ച് വര്‍ധിച്ച പാല്‍ ആവശ്യങ്ങള്‍ മുന്നില്‍കണ്ട് ഇതരസംസ്ഥാനങ്ങളില്‍നിന്ന് മായം ചേര്‍ത്ത പാല്‍ വരുന്നത് തടയാനാണ് കുമളിയില്‍ ബുധനാഴ്ച മുതല്‍ പരിശോധന ആരംഭിച്ചത്. സംസ്ഥാനത്തെ വിവിധ പാക്കറ്റ് പാല്‍ വില്‍പനസ്ഥാപനങ്ങളിലേക്ക് തമിഴ്നാട്ടില്‍നിന്നാണ് പാല്‍ എത്തിക്കുന്നത്. പുറമെ ഇരുപതോളം പേരുകളില്‍ തമിഴ്നാട്ടില്‍നിന്ന് പാക്കറ്റിലാക്കിയ പാലും വില്‍പനക്കത്തെിക്കുന്നു. ഇതിനെല്ലാം പുറമെ കുമളി ഉള്‍പ്പെടെ ജില്ലയുടെ വിവിധ ഭാഗങ്ങളിലെ ഹോട്ടലുകള്‍, വീടുകള്‍, റിസോര്‍ട്ടുകള്‍ എന്നിവിടങ്ങളിലേക്കും തമിഴ്നാട്ടില്‍നിന്നാണ് പാല്‍ കൊണ്ടുവരുന്നത്. ബുധനാഴ്ച രാവിലെ മുതല്‍ പാല്‍ കൊണ്ടുവരുന്ന വാഹനങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ കാത്തിരുന്നിട്ടും ഉച്ചക്കുശേഷം ഒരു വാഹനത്തില്‍ മാത്രമാണ് പാല്‍ വന്നത്. ക്ഷീരവകുപ്പ് അസി. ഡയറക്ടര്‍ ജിജ സി. കൃഷ്ണന്‍െറ നേതൃത്വത്തില്‍ ക്വാളിറ്റി കണ്‍ട്രോളര്‍ പി.പി. ബിന്ദുമോന്‍, ലാബ് ടെക്നീഷ്യന്‍ നെല്‍സണ്‍ കെ. തോമസ്, ഉദ്യോഗസ്ഥരായ അനു, എം.എല്‍. ജോര്‍ജ്, മിനിമോള്‍, ഷിന്‍ജ ബഷീര്‍, വിജയകുമാര്‍, ബിനാഷ് തോമസ് എന്നിവരാണ് കുമളിയിലെ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കുന്നത്. സംസ്ഥാനത്തേക്ക് വരുന്ന പാലില്‍ മായം, അസിഡിറ്റി, കൊഴുപ്പ് എന്നിവയുടെ അളവും സാന്നിധ്യവും കണ്ടത്തെുകയും മറ്റേതെങ്കിലും രാസവസ്തുക്കള്‍ കലര്‍ന്നിട്ടുണ്ടോയെന്നുമാണ് പരിശോധിക്കുന്നത്. ജില്ലയിലെ മറ്റ് ചെക്പോസ്റ്റുകള്‍ വഴി പാല്‍ വാഹനങ്ങള്‍ കടത്തിവിടരുതെന്ന് കത്ത് നല്‍കിയ ശേഷമാണ് കുമളിയില്‍ പരിശോധനകേന്ദ്രം തുറന്നതെന്ന് അസി. ഡയറക്ടര്‍ ജിജ സി. കൃഷ്ണന്‍ പറഞ്ഞു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലാബും സൗകര്യങ്ങളുമാണ് കുമളി വില്‍പന നികുതി കെട്ടിടത്തില്‍ ഒരുക്കിയത്. വാഹനത്തില്‍നിന്ന് ശേഖരിക്കുന്ന പാല്‍ അരമണിക്കൂറിനുള്ളില്‍ ഇവിടുത്തെ ലാബില്‍ പരിശോധിക്കാനാകും. ഇതിനുശേഷം മാത്രമേ പാലുമായി വാഹനം സംസ്ഥാനത്തിനകത്തേക്ക് കടത്തിവിടൂയെന്ന് അധികൃതര്‍ പറഞ്ഞു. ഈമാസം 13 വരെയാണ് താല്‍ക്കാലിക പരിശോധനാകേന്ദ്രം പ്രവര്‍ത്തിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.