അടിമാലി: ഇരു വൃക്കയും തകരാറിലായ ഇരുമ്പുപാലം ചില്ലിത്തോട് പട്ടമ്മാവുടി നിഷാദ് (32) ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കനിവുള്ളവരുടെ സഹായം തേടുന്നു. അടിമാലി ടൗണിലെ ചുമട്ടുതൊഴിലാളിയായ നിഷാദ് ശരീര തളര്‍ച്ചയെ തുടര്‍ന്നാണ് ആഗസ്റ്റില്‍ കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ എത്തുന്നത്. വൃക്ക പ്രവര്‍ത്തനരഹിതമാകുന്ന രോഗത്തിന്‍െറ പിടിയിലാണെന്നും വൃക്ക മാറ്റിവെക്കല്‍ മാത്രമാണ് പോംവഴിയെന്നും അധികൃതര്‍ അറിയിച്ചു. വൃക്ക നല്‍കാന്‍ ബന്ധുക്കള്‍ ഒരുക്കമാണെങ്കിലും മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് 15 ലക്ഷത്തിലേറെ ചെലവ് വരുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇതുവരെയുള്ള ചികിത്സയും മറ്റുചെലവുകളും ബന്ധുക്കളും തൊട്ടടുത്ത താമസക്കാരുമാണ് നടത്തിയതെങ്കിലും തുടര്‍ ചികിത്സക്ക് ഫണ്ട് കണ്ടത്തൊന്‍ കഴിയാത്ത സാഹചര്യമാണ്. നിഷാദിനെ സഹായിക്കാന്‍ അടിമാലിയിലെ ചുമട്ടുതൊഴിലാളികള്‍ ഒറ്റ മനസ്സോടെ രംഗത്തിറങ്ങി. ഇവരുടെ പ്രവര്‍ത്തനത്തിന് കരുത്ത് പകരാന്‍ ജനകീയ കമ്മിറ്റി രൂപവത്കരിച്ചു. ചെയര്‍മാന്‍ പി.വി. സ്കറിയ, സെക്രട്ടറി സി.ഡി. ഷാജി, ട്രഷറര്‍ കെ.എം. ഷാജി എന്നിവരുടെ നേതൃത്വത്തില്‍ 101 അംഗ കമ്മിറ്റി രൂപവത്കരിച്ചു. മുഖ്യ രക്ഷാധികളായി ജോയ്സ് ജോര്‍ജ് എം.പി, എസ്. രാജേന്ദ്രന്‍ എം.എല്‍.എ, രക്ഷാധികാരികളായി ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ആര്‍. മുരുകേശന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സ്മിത മുനിസ്വാമി എന്നിവരുടെ നേതൃത്വത്തിലാണ് കമ്മിറ്റി. അടിമാലി കനറാ ബാങ്കില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പര്‍: 4666101003303. ഐ.എഫ്.എസ് കോഡ്: CNRB0004666.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.