മദ്യ–മയക്കുമരുന്ന് വേട്ട 103 കേസില്‍ 138 പേര്‍ പിടിയില്‍

തൊടുപുഴ: ഓണത്തോടനുബന്ധിച്ച് മദ്യ-മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി എക്സൈസ് ഡെപ്യൂട്ടി കമീഷണറുടെ നേതൃത്വത്തില്‍ ആഗസ്റ്റ് അഞ്ച് മുതല്‍ 30 വരെ നടന്ന പരിശോധനയില്‍ 103 കേസുകളിലായി 138 പ്രതികള്‍ പിടിയില്‍. രണ്ടാഴ്ചക്കിടെ അതിര്‍ത്തിയിലെ പരിശോധനയില്‍ 103 കേസുകളിലായി 138 പ്രതികള്‍ പിടിയില്‍. രണ്ടാഴ്ചക്കിടെ അതിര്‍ത്തിയിലെ പരിശോധനയില്‍ ഒരു കഞ്ചാവ് തോട്ടവും ആറുകിലോ കഞ്ചാവും എക്സൈസ് പിടിച്ചെടുത്തു. ലഹരി കലര്‍ന്ന അരിഷ്ടം എട്ട് ലിറ്ററും നാലുലിറ്റര്‍ ചാരായവും 150 ലിറ്റര്‍ വ്യാജമദ്യവും മദ്യം നിര്‍മിക്കാനുപയോഗിക്കുന്ന 780 ലിറ്റര്‍ കോടയും അഞ്ച് കഞ്ചാവ് ചെടികളും എക്സൈസ് പിടിച്ചെടുത്തിട്ടുണ്ട്. ഇതുകൂടാതെ 32 ലിറ്റര്‍ വ്യാജ കള്ളും 30ഓളം ലഹരി ഗുളികകളും എട്ട് വാഹനങ്ങളും പിടിച്ചെടുത്തു. ജില്ലയിലെ എക്സൈസ് എന്‍ഫോഴ്സ്മെന്‍റിന്‍െറ പ്രവര്‍ത്തനം വ്യാപിപ്പിച്ചതായി ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ വ്യക്തമാക്കി. അബ്കാരി മേഖലയിലെ വ്യാജമദ്യ മയക്കുമരുന്നുകളെക്കുറിച്ച് ലഭിക്കുന്ന വിവരങ്ങള്‍ എക്സൈസ് വകുപ്പിന്‍െറ ഡിവിഷനല്‍ കണ്‍ട്രോള്‍ റൂമിലെ ടോള്‍ഫ്രീ നമ്പറില്‍ (നമ്പര്‍: 18004253415) വിളിച്ചറിയിക്കണമെന്നും കമീഷണര്‍ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.