വണ്ടിപ്പെരിയാര്‍: മദ്യപസംഘം വീടുകയറി അക്രമിച്ചു. അഞ്ചുപേര്‍ക്ക് പരിക്ക്. മഞ്ചുമല പോബ്സണ്‍ എസ്റ്റേറിലെ തൊഴിലാളികളും അസം സ്വദേശികളുമായ ഫജര്‍ അലി (23), അസര്‍ അലി (37), ഭാര്യ മുസാന (25), ബിക്കു സിറാന (30), ഇവരുടെ അയല്‍വാസി മഞ്ചുമല സ്വദേശി പരമശിവന്‍ (52) എന്നിവരാണ് ആക്രമണത്തിനിരയായത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. പരിക്കേറ്റവര്‍ പറയുന്നതിങ്ങനെ. അസര്‍ അലി വൈകീട്ട് ആറിന് സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നവഴിക്ക് സമീപവാസികളായ നാലോളംപേര്‍ ഇരുന്ന് മദ്യപിക്കുന്നുണ്ടായിരുന്നു. അസറിനെ കണ്ട ഇവര്‍ അസഭ്യം പറയുകയും വാക്കേറ്റമുണ്ടാവുകയും ചെയ്തു. ഇതിനുശേഷം അസര്‍ അലി വീട്ടിലേക്ക് മടങ്ങി. എന്നാല്‍, പിന്തുടര്‍ന്നത്തെിയ സംഘം ഇയാളുടെ വീട്ടില്‍ക്കയറി ഭാര്യയെയും മറ്റുള്ളവരെയും മര്‍ദിക്കുകയായിരുനു. ഇവരെ പെരിയാര്‍ സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. സംഭവം സംബന്ധിച്ച് വണ്ടിപ്പെരിയാര്‍ പൊലീസ് അന്വേഷണമാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.